മാണ്ഡൂക്യാശോകാരിഷ്ടം – പാർട്ട് 2 .. All are NGDCs and to be taken in a very light fun spirit and not at all seriously..

മാണ്ഡൂക്യാശോകാരിഷ്ടം – പാർട്ട് 2 .. All are NGDCs and to be taken in a very light fun spirit and not at all seriously ..

മണ്ടൂക ഉവാച: ഭക്ഷണം കഴിക്കുമ്പോൾ 100 ഗ്രാം അരിയുടെ ചോറുണ്ടാൽ വയറു നിറഞ്ഞപോലെ തോന്നിയാലും 150 ഗ്രാം ആപ്പിൾ കടിച്ചു പറിച്ചു തിന്നാലും അത്രയും വയറു നിറഞ്ഞ പോലെ തോന്നണമെന്നില്ല. എന്തുകൊണ്ടാണെന്നു ചിന്തിച്ചിട്ടിണ്ടോ ?

അപ്പോൾ മുണ്ടൻ, “അതു ചോറു വേവിക്കുമ്പോൾ വെള്ളത്തിലിട്ടല്ലേ വേവിക്കുന്നേ ? വെള്ളം കൂടി അതിൽ കൂടുതൽ ചേർന്നിട്ടുണ്ടാവാം. അങ്ങനെ വെള്ളം കൂടി ചേർത്തു വേവിക്കുമ്പോൾ കുമ്പ നിറയുന്നതാവാം. എന്തിലും അല്പം വെള്ളമൊക്കെ ചേർത്ത് മുണ്ടാതെ വലിയവനെ തൊഴുത് അല്പം താന്നു നില്കുന്നതും ലോകത്തിലെ ഒരു പ്രായോഗിക നടപടി ക്രമമല്ലേ? ”അശോക“ സിനിമയിൽ ഷാരൂഖ് ഖാനു വേണ്ടീ അജിത്തിനെ തട്ടി ഷാരൂഖിനു സിംഹാസനം ഉറപ്പിച്ചു കൊടുത്തത് കൂട്ടുകാരനല്ലെ. അതു ഷാരൂഖ് സിംഹാസനം വിട്ടൊഴിയാൻ തീരുമാനിച്ചതു കൊണ്ടല്ലെ ? അതേപോലെ 1945 മ്യൂട്ടിനി ഇൻഡ്യാ ചരിത്രത്തിൽ സംഭവിക്കാൻ കാരണം ഇൻഡ്യാക്കാർ വിൻസ്റ്റൺ ചർച്ചിലിനു വേണ്ടി അല്പം താന്നു നിന്ന്‌ രണ്ടാം ലോക മഹായുദ്ധം നടത്തിയതു കൊണ്ടല്ലേ. അതേപോലെ മലയാളത്തിലെ ”വീരപുത്രൻ“ സിനിമയിൽ നായകനെ വിഷം കൊടുത്തു കൊല്ലുവാനുള്ള കാരണവും അല്പം താന്നു നിന്ന് ക്ഷമിച്ചിരിക്കുവാനുള്ള ആ ഒരു സ്വഭാവ വിശേഷം കുറഞ്ഞതു കൊണ്ടല്ലേ. മൂന്നാലു വർഷം കൂടി ക്ഷമിച്ചു കാത്തിരുന്നെങ്കിൽ അബ്ദുൾ റഹ്‌മാൻ സായ്‌വിനെ വിഷം കൊടുത്തു കൊല്ലുന്നതിനു പകരം “സ്വാതന്ത്ര്യ സമര സേനാനി” എന്നു പറഞ്ഞ് ജനങ്ങൾ പൊക്കിക്കൊണ്ടു നടക്കത്തില്ലായിരുന്നോ ? അല്പം വെള്ളമൊക്കെ ചേർത്ത് മുണ്ടത്വത്തോടെ അതതു കാലത്തെ പ്രധാന ആശയഗതികളുടെ പിൻപറ്റി (ബുദ്ധന്റെ കാലത്തു ബുദ്ധൻ, യവനന്റെ കാലത്തു യവനൻ എന്ന മട്ടിൽ) ഒരു മാതിരി കാട്ടു നിഷാദ ജീവിതമല്ലേ വയറു നിറച്ചു ഭക്ഷണം കഴിച്ചു സുഖമായി ജീവിക്കാനുള്ള മാർഗ്ഗം.

തന്റെ കൊച്ചു കുമ്പയൊക്കെ തടവി മുണ്ടൻ ഇപ്രകാരം പറഞ്ഞപ്പോൾ, മണ്ടൂകൻ പ്രതിവചിച്ചു. “വെള്ളം കൂടിയാൽ ഭക്ഷണത്തിന്റെ ടേസ്റ്റു കുറയില്ലേ. ”നിറകുടം തുളുമ്പില്ല“ എന്ന മട്ടിൽ കുമ്പയും വീർപ്പിച്ചു ജീവിക്കുന്നതിൽ ഉള്ള ഒരു പ്രധാന പ്രശ്നം എപ്പോഴും വേണ്ടുന്ന ”അതി ജാഗ്രത“യല്ലേ. ഏതു സമയവും ഇങ്ങനെ പ്രഷർ ചേമ്പറിൽ ഇരുന്ന്, ആരാണ്‌ തലപ്പത്ത് ഇരിക്കുന്നത് എന്നു നോക്കി അവരെ പാടി പുകഴ്ത്തി ജീവിക്കുമ്പോൾ എങ്ങാനും ആ ട്രെന്റൊന്ന് ”അസെസ്സു“ ചെയ്യുന്നതിൽ തെറ്റിയാൽ.. പണ്ട് നാരദർക്ക്‌ വിഷ്ണുഭഗവാൻ നിറകുടം നല്കി ഒന്നു പറ്റിച്ച കഥ ഓർമ്മയില്ലെ.. ഇന്നത്തെ ഫലം നാളത്തെ മലം എന്ന തത്വപ്രകാരം എവിടെ നിന്നു ഫലം കിട്ടും എന്ന നിതാന്ത ജാഗ്രത മാൻ-ഏജർമാർക്ക് കൂടുതൽ അവസരം നല്കി കാര്യങ്ങളുടെ സമയ ബന്ധിതത്വം (ടൈമിംഗ്) ഉറപ്പാക്കുമ്പോൾ രസകാരിയായ “കൺസിസ്റ്റൻസി” എന്നതിനെ അല്ലേ അത് അപകടത്തിലാക്കുന്നത്??“

മണ്ടൻ തുടർന്നു, “അതുകൊണ്ട് ഞാൻ പറയും തൂക്കത്തേക്കാളേറെ, വെള്ളം ചേർക്കലിനേക്കാൾ ഏറെ ആപ്പിളുൾപ്പടെ ഉള്ള ഭക്ഷണ പദാർത്ഥങ്ങൾ കുനുകുനെ അരിഞ്ഞ് സർഫസ് ഏരിയ വർദ്ധിപ്പിക്കുന്നതാണ്‌, വയറു രസകരമായി നിറക്കാനും തദ്വാരാ പാദ വലിപ്പം വർദ്ധിപ്പിച്ച് പാദബലം വർദ്ധിപ്പിക്കാനും നല്ലത്.. കമലാ ഹാസന്റെ ”വിശ്വരൂപം“ സിനിമയിൽ പാദബലം ഉണ്ടായതു കൊണ്ടല്ലേ അദ്ദേഹത്തിന്‌ ചാടി ഓടി രക്ഷപ്പെടാൻ കഴിഞ്ഞത്.. അതുകൊണ്ട് മണ്ടന്മാരെപ്പോലെ കഴിക്കുന്നതെന്തും എത്രയും ചെറുതാക്കി അരിഞ്ഞ് സർഫസ് ഏര്യയൊക്കെ പരമാവധി വർദ്ധിപ്പിച്ച്  ഈ കിണറുമായി കമ്പയർ ഒക്കെ ചെയ്തു കഴിക്കുന്നതാവും പാദബലത്തിനും, തനിക്കു താനും പുരക്കു തൂണും പ്രിൻസിക്കുമൊക്കെ അനുഗുണമായ ഒരു ”ധ്രുവാ നീതിർ മതിർ മമ“ എന്നാണ്‌ ഞാളുടെ ചെര്യേ ബുദ്ധ്യേ തോന്നുന്നതു തമ്പ്രാ”.. എന്ന് “തേന്മാവിൻ കൊമ്പത്തെ ശ്രീനിവാസനെ ഓർമ്മിപ്പിക്കും വിധം മണ്ടൻ പറഞ്ഞു നിർത്തി..

 

 

Advertisements
This entry was posted in Uncategorized. Bookmark the permalink.

One Response to മാണ്ഡൂക്യാശോകാരിഷ്ടം – പാർട്ട് 2 .. All are NGDCs and to be taken in a very light fun spirit and not at all seriously..

  1. NGDCs .. Here is the face – book link ..

    ..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s