മണ്‌ഡൂക്യാശോകാരിഷ്ടം – പാർട്ട് ഒന്ന് – (ഒരു ബബ്ബബ്ബ കണക്ക് ..) .. All are NGDCs and 2 b read on a lighter note ..

മണ്‌ഡൂക്യാശോകാരിഷ്ടം – പാർട്ട് ഒന്ന് – (ഒരു ബബ്ബബ്ബ കണക്ക് ..) .. .. All are NGDCs and 2 b read on a lighter note..

കൂപ മണ്ഡൂകത്തിന്റെ ചോദ്യമെന്തെന്നാൽ ഇന്റർനാഷണൽ കാര്യങ്ങൾ തന്റെ ഒരു ചാട്ടത്തിന്‌ അത്രയും ഉണ്ടാകുമോ എന്നതാണ്‌?

അങ്ങനെ ചിന്തിച്ചിരിക്കുമ്പോഴാണ്‌ ഓവിൽ നിന്നുള്ള റേഷൻ കൺട്രോൾ ആക്റ്റുകളിൽ ഒരു എക്സ്പെർട്ട് ആണെന്ന്‌ അവകാശപ്പെടുന്ന ഒരു ഓതിരക്കാരൻ (ഓത്രക്കാരൻ എന്നും ചിലർ പറയാറുണ്ട്, വേറേ ചില സന്ദർഭങ്ങളിൽ ചില അമ്മായി അമ്മമാർ ഇത്തരക്കാരെ തന്റെ മക്കളെ തട്ടിയെടുക്കുന്ന തലയണമന്ത്രക്കാരായ തട്ടാപ്പിള്ളേർ എന്നും വിവക്ഷിക്കാറുണ്ടെന്നു തോന്നുന്നു.. ) തന്റെ മുണ്ടകൻ കൊയ്ത്തു കഴിഞ്ഞ കുറേ കറ്റകളുമായി സമുദ്ര മാഹാത്മ്യത്തെക്കുറിച്ച് വർണ്ണിക്കാനെത്തുന്നത്. അവിടെയൊക്കെ എന്തൂരം രഹസ്യങ്ങളാണുള്ളത് എന്ന്‌ ഓത്രക്കാരൻ പറഞ്ഞപ്പോഴാണ്‌ നമ്മുടെ മണ്ടൂകൻ ഒന്നു ചാടി ഇത്രയുമൊക്കെ വരുമോ എന്ന പ്രസ്തുത ചോദ്യം ഉന്നയിച്ചത്..

ആ ചാട്ടം കണ്ട് ഒന്നു ചിരിച്ചിട്ട് നമ്മുടെ ഓത്രക്കാരൻ മുണ്ടൻ അഴകിയ രാവണിലെ ശങ്കർ ദാസിന്റെ കഥ ഒന്നു വിസ്തരിക്കാൻ ഉദ്യമിച്ചു. ഫോർ എഗ്സാമ്പിൾ പണ്ട് അഴകിയ രാവണിനിൽ ശങ്കർദാസ് മുംബായിൽ വച്ച് ചുറ്റുപാടുമുള്ള ഭൂമി മുഴുവൻ കൈക്കലാക്കിയിട്ടാണ്‌ മുംബായ് വല വച്ചു പിടിച്ചത്. അതേപോലെ ഒരുപാട്‌ പാമ്പുകളും ചേമ്പുകളും ഒക്കെ വാഴുന്ന ഒരിടമാണ്‌ സമുദ്രം. അവർക്ക് ഇയ്യാളുടെ ഈ ഇന്റർനാഷണൽ ചാട്ടമൊക്കെ വെറും ചിരിതമാജ്ഞകാളാവും. അതുകൊണ്ട് എത്രയും എളുപ്പം “ചെടിപ്പിക്കുന്ന” (മനം മടുപ്പിക്കുന്ന എക്സിട്ര എക്സിട്ര) സ്വാദുള്ള (പണ്ട് രാമന്‌ സീതയെ നേടാനുള്ള ആ ഒരു ത്വര ഏകദേശം അതു പോലത്തെ ആയിരുന്നിരിക്കാം എന്ന്‌ മണി രത്നം തന്റെ രാവണ സിനിമാക്കഥയിൽ ധ്വനിപ്പിക്കുന്നുണ്ട് എന്ന ചിലരുടെ അഭിപ്രായം പോലെ)   ആ ഒരു  അശോകാരിഷ്ടം ഒക്കെ കഴിച്ച് ഓവൊക്കെ കഴിയുന്നത്ര ചുരുക്കി, വല്ല പാമ്പും ചേമ്പുമൊക്കെ ഈ അധോലോക കിണറ്റിൽ വന്ന്‌ രാം ഗോപാൽ വർമ്മക്ക് തന്റെ വ്രതമൊക്കെ തെറ്റിച്ച് “സത്യ 3” ഉണ്ടാക്കാനുള്ള വകുപ്പൊക്കെ നമ്മളായിട്ടെന്തിനാണെന്നേ ഉണ്ടാക്കിക്കൊടുക്കുന്നേ ?? എന്നൊക്കെ ചിന്തിച്ച് നമുക്കീ സമുദ്രാടിത്തട്ടിലെ മുങ്ങിത്തപ്പലുകൾ ഇന്നലെയേ വേണ്ടെന്നു വെച്ചുകൂടെ..!! .. വേണ്ട .. !! .. എന്നൊരു ചോദ്യം ഉന്നയിച്ചു.

കിണറിന്റെ ആ ഒരു സേഫ്റ്റി സമുദ്രത്തിലത്രയും ഉണ്ടാവുമോ എന്ന ഒരു ഫർതർ ശംസയത്തോടെ മുണ്ടൻ വീണ്ടും കൂട്ടിച്ചേർത്തു. ഹോട്ടൽ കാലിഫോർണിയ എന്ന ഇംഗ്ലീഷു പാട്ടിൽ കടലിലെ പ്രോജെനിസ്പെഷൽ (വീണ്ടും വീണ്ടും ജനിക്കുന്ന) പല തലങ്ങളുള്ള ആ ഒരു ബീ(സ്റ്റി)നെ കൊല്ലാൻ പറ്റില്ല എന്നൊക്കെ പറയുന്നുണ്ട്. അതുകൊണ്ട്  നമ്മുടെ ഒരു മുണ്ടത്വം സമുദ്രത്തിന്റെ മുൻപിൽ മനസ്സിലാക്കി അശോകാരിഷ്ടമൊക്കെ കഴിച്ച് ഓവൊക്കെ പരമാവധി ചുരുക്കി ഒരു മാതിരി ഓസ്റ്റെറിറ്റി ഡ്രൈവോടെ അവനവനിലേക്കൊതുങ്ങി ഒരു വക കുരങ്ങന്റെ വിസ അടിച്ചു മാറ്റിയ പുലിയെപ്പോലെ ഒരു നല്ല പേരുമാറ്റത്തിലൂടെ മ(മു)ണ്ടന്മാരായി (ഹെൽത്ത് കെയർ പാക്കേജ് അരിഷ്ടമൊക്കെ കുടിച്ച്) വെജിറ്റേരിയനായി ടംഗം, കുരംഗവുമൊക്കെ കുറച്ച് ഭഗവത് കഥകളൊക്കെ പാടി ഒരു വക ക്വാണ്ടം സോളാസോടെ ജീവിക്കുന്നതാവുമോ നല്ലത് എന്നിപ്പോ ചെരിയ ശംസയം ഒക്കെ തോന്നുന്നുണ്ട് എന്നും കൂടി പറഞ്ഞപ്പോൾ നമ്മുടെ കൂപ മണ്ടൂകൻ മറ്റൊരു കഥ  പറഞ്ഞു.

(തുടർന്നേക്കാം)

 

 

 

 

Advertisements
This entry was posted in Uncategorized. Bookmark the permalink.

2 Responses to മണ്‌ഡൂക്യാശോകാരിഷ്ടം – പാർട്ട് ഒന്ന് – (ഒരു ബബ്ബബ്ബ കണക്ക് ..) .. All are NGDCs and 2 b read on a lighter note ..

  1. More NGDCs .. Facebook link to this post ..

    ..

  2. jk says:

    NGDCs .. Many links seems to have got removed from here and from FB by some or other hackers .. 😦 ..

    https://www.facebook.com/iMightLikeItDoNotMeanIagreeWithThat/posts/381064272027340 ..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s