ഫാഷൻ .. All are NGDCs and 2 b taken in some lighter spirit ..

ഫാഷൻ  .. All are NGDCs and 2 b taken in some lighter spirit ..

ബൽരാം പുതിയ ഒരു ഫ്യൂഷൻ ഫാഷൻ ലോകത്തവതരിപ്പിച്ചു. പയ്യന്മാരൊക്കെ ബർമുഡ, ബോക്സർ, പെഡൽ പുഷർ ഇത്യാദി ഒക്കെ ധരിച്ച് “ആവാരാ ഹൂം” പാട്ടിനേയും “ജൂത്താ ഹെ ജാപ്പാനി” പാട്ടിനേയും ഒക്കെ ധ്വനിപ്പിച്ച് ഫാഷൻ കാണിക്കുന്നതു കണ്ടപ്പോൾ ബൽരാമിനും തന്റേതായ ഒരു ഫാഷൻ ലോകത്തിലവതരിപ്പിക്കാൻ പൂതി കൂടിയതാണു കാരണം. അങ്ങനെ പെമ്പിള്ളേർ മാത്രം ഫാഷൻ രംഗം അടക്കി വാഴുന്നത് ജെൻഡർ ഇക്വാളിറ്റി നിയമപ്രകാരം അത്ര ശരിയായ ഒരു കാര്യം എന്ന് പൂർണ്ണമായി പറയാനെങ്ങനെ പറ്റും ? എന്നതാണ്‌ ബൽരാമിന്റെ ഒരു ശോദ്യം. കൂടാതെ നിഗൂഢ സാംഖ്യ ജ്യോതിഷ പ്രകാരം ബൽരാമിന്റെ മൂന്നാം ഭാവത്തിന്റെ പുഷ്ടി കൂടുതലായതു കൊണ്ട് ഫാഷൻ കാണിക്കുന്നത്‌ ബൽരാമിനു ഗുണകാരിയായിരിക്കാമെന്നൊരു ജ്യോതിഷ ചിന്ത കൂടി ബൽരാമിനുണ്ട്.

അങ്ങനെ ബൽരാം പുതിയ ഫ്യൂഷൻ ഫാഷനെക്കുറിച്ച് ജ്യോതിഷ പരമായി ചിന്തിച്ചു. ബൽരാമിന്റെ പതിനൊന്നാം ഭാവവും ശക്തമായതിനാൽ അനുഭവയോഗവും കൂടുതലാണ്‌. ബൽരാമിനു മുന്നേ പലപ്പോഴും നടന്നുപോയ ജേഷ്ഠ ഋഷിവർഗ്ഗങ്ങളിലെ ഋഷിമാരുടെ വസ്ത്രധാരണത്തിലൂടെ ബൽരാം ഒന്ന് കണ്ണോടിച്ചു. അവരുടെ ആ കഴുത്തു ചുറ്റിയുള്ള കാവി വസ്ത്ര ധാരണത്തിനെ അല്പം കൂടി കളർഫുൾ ആക്കി, പല കരകളുള്ള ധോത്തി(വേഷ്ടി)കളിൽ ഒന്നെടുത്ത് വലിച്ച് കഴുത്തിലൂടെ കെട്ടി. ന്യൂജൻ മൂന്നാം ഭാവക്കാരെക്കൂടി ഉൾപ്പെടുത്തുവാൻ ആ വേഷ്ടിക്കടിയിൽ ഇംഗ്ലീഷുകാരുടെ ബർമുഡ, ടീ-ഷർട്ട് വഗര വഗര ഒക്കെ ഡിസൈനിൽ കേറ്റി. അങ്ങനെ ബൽരാം പുതിയ ഫാഷൻ ലോകത്തിലവതരിപ്പിച്ചു.

അതൊക്കെ കണ്ട് വാർ പെയിന്റിൽ അഡ്മിറേഷൻസ് മൂത്ത ഓൾഡ് ജെൻ ബെൽരാമിന്റെ ചില കോമ്പെറ്റീറ്റർസിൽ നിന്നും കൈക്കൂലി വാങ്ങി ബെൽരാമിനെ ഭീഷണിപ്പെടുത്തി. അവരോട്‌ ബൽരാം ഇപ്രകാരം പറഞ്ഞു. ഇവിടെ സംസ്ഥാന ഭരണത്തിന്റെ തലപ്പത്തിരിക്കുന്ന, ഇവിടെ ഭരണ ഘടന നടപ്പാക്കാൻ കണ്ട്രാക്കൊക്കെയെടുത്തു അതിന്റെ  ഇൻ ചാർജായി ഇരിക്കുന്ന മുഖ്യനു പോലും കല്ലേറു കിട്ടുന്ന കാലമാണ്‌. ആരുടെയെങ്കിലുമൊക്കെ സ്വപ്നത്തിൽ പോലും ഏതെങ്കിലും മിമിക്രി ആർട്ടിസ്റ്റ് ഏതെങ്കിലും താരത്തെ അനുകരിച്ച് എന്തെങ്കിലും തനിക്കിഷ്ടപ്പെടാത്തത് പറയുകയോ പ്രവർത്തിക്കുകയോ ചെയ്താൽ ആ സ്വപ്നമാണ്‌ ഈ ലോകത്തിനും അപ്പുറമുള്ള ശരി എന്നു വിചാരിച്ച് ഗോഡ്സേയെപ്പോലെ താരത്തിനെ തന്നെ തല്ലാനും കൊല്ലാനും നടക്കുന്ന (വിവേകാനന്ദ സ്വാമികൾ പണ്ടത്തെ കേരളത്തെക്കുറിച്ചു സംശയിച്ച പോലെ എന്നും വേണമെങ്കിൽ ഉല്പ്രേക്ഷിക്കാം) കലിയുഗ ഭ്രാന്തന്മാരുടെ ഒരു കാലം കൂടിയാണ്‌. സംസ്ഥാന മുഖ്യമന്ത്രിയുടെ കാര്യം തന്നെ ഇങ്ങനെ ആയിരിക്കെ സാധാരണക്കാരന്റെ ശ്രമങ്ങൾക്കും, ജീവനും, സ്വത്തിനുമൊക്കെ എന്തെങ്കിലും വിലയോ, ഗാരന്റിയോ ഉണ്ടോ. ജീവിച്ചു പോകുവാൻ ക്വാണ്ടം – ക്ലാസിക് ഇന്ററാക്ഷനിലിൽ പറയുന്ന ആ ഒരു ബെൽസ് തിയറം പോലുള്ളതോ അതിലും ശക്തമായതോ ഒക്കെ ആയ ഹിഡൻ ഓർ നോട് മിറാക്കിൾസ് (മറഞ്ഞിരിക്കുന്നതോ അല്ലാത്തതോ ആയ അത്ഭുതങ്ങൾ) അല്ലാതെ മറ്റെന്താണ്‌ സാധാരണക്കാരന്‌ ആശ്രയിക്കാനുള്ളത്. “സസ്റ്റെയിൻഡ് സർവൈവൽ ഓഫ് ദ മാക്സിമം” (പരമാവധി പേരുടെ പരമാവധി കാലത്തെ അതിജീവനം എന്നു വേണമെങ്കിൽ ഒറു മോഡേൺ മലയാള പരിഭാഷ) എന്ന ക്വാണ്ടം ബലതന്ത്രത്തെ ആശ്രയമാക്കി മുന്നേറി പ്രകൃതിയുടേയും കാരണ പുരുഷന്റേയും മറ്റു രഹസ്യങ്ങളൂടെയുമൊക്കെ അത്ഭുതങ്ങൾക്കായി കാത്തിരിക്കാനല്ലെ നമ്മളെപ്പോലുള്ള സാധാരണക്കാർക്കു പറ്റുകയുള്ളൂ എന്നും കൂടി ബൽരാം മൊഴിഞ്ഞു.

പിൻ കുറിപ്പ് : – ക്വാണ്ടം ബലതന്ത്രത്തെ (സസ്റ്റെയിൻഡ് സർവൈവൽ ഓഫ് ദ മാക്സിമം പ്രിൻസി..) ആസ്പദമാക്കി ബൈക്കിൽ പുറകിലിരിക്കുന്നവരും ഹെല്മറ്റു ധരിക്കുന്നത്‌ നന്നായിരിക്കുമെന്ന്‌ ശ്രീ. ഋഷിരാജ് സിംഗ് പ്രസ്താവിച്ചതായി വാർത്ത. എന്തായിരിക്കാം അത്തരമൊരു നടപടിയിൽ സംഭവിക്കാവുന്ന മിറാക്കിൾ ? ബെൽസ് തിയറമാവുമോ ? അറിയില്ല, കാത്തിരുന്നു കാണാം.

 

 

Advertisements
This entry was posted in Uncategorized. Bookmark the permalink.

2 Responses to ഫാഷൻ .. All are NGDCs and 2 b taken in some lighter spirit ..

 1. Facebook Link to this post ..

  ..

 2. jk says:

  NGDCs .. If you have around Rs 10 Lakhs to invest with a Nigudha Samkhyam Venture Capital Programme without any guarantees for any returns and also wish 2 do some Nigudha Samkhyam Yo Yo fashion shows 2oo if possible feel free to contact jk .. If the Nigudha Samkhyam predictive accuracy upon Nifty Futures goes below the current levels of more 96% accuracy to below 70% in future , I shall increase the share offered to various public institutions in my Will from the current high limit levels of 24 % (including the 4% to the custodian of Will) to 30 % ..

  https://jayakrishnanmenon.wordpress.com/2014/01/21/public-statement-of-my-will-dated-20th-january-2014/#comment-148

  However if the Venture Capital Investor happens to make losses to the tune of a few lakhs and above with jk’s particular Nigudha Samkhyam programme after informing me well in advance regarding investments without doing any plagiarisms or hacking, jk’s own prepared Nigudha Samkhya “Vasya Yanthras” costing Rs.1.5 lakh each for the time being shall be given as some extra perks / consolations .. There are no guarantees though for the effects of “Vasya Yanthras” ..

  https://jayakrishnanmenon.wordpress.com/2012/10/28/%e0%b4%b5%e0%b5%88%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a4%e0%b5%80%e0%b5%bc%e0%b4%a4%e0%b5%8d%e0%b4%a5%e0%b4%82-all-are-ngdcs/

  For the time being 31 out of 32 predictions (about more than 96%) have gone right with Nifty Futures so far using jk’s Nigudha Samkhyam Forecasts ..

  .. But then not very sure about the future forecasts though ..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s