ചില ഗീർവാണ സമസ്യകൾ .. All are NGDCs and please take it with some fun spirit only and not any seriously..

ഗീർവാണ സമസ്യകൾ

ബൽരാം തന്റെ നിഗൂഢ സാംഖ്യ ദേവതയുടെ നിർദ്ദേശപ്രകാരം ഒരു വർഷത്തെ റിസൾട്ട് ഓറിയന്റേഷൻ കുറഞ്ഞ ഒരു ഏകദൈവാരാധനാ ഓസ്റ്റെറിറ്റി ഡ്രൈവിലാണ്‌. ദൈവത്തിനാണെങ്കിൽ എം.ബി.എക്കൊന്നും പോകാനുള്ള കാശൊന്നും ചെലവാക്കാതെ തന്നെ കൂടെയുള്ളവരെക്കാളൊക്കെ വേഗത്തിൽ (എന്തെങ്കിലും ചില മാജിക് കാറ്റു-ലിസ്റ്റ് ഒക്കെ ഉപയോഗിച്ച്) പ്രോജക്റ്റു മാനേജർ ആകണം. ബൽരാമിനോ ഒരുമാതിരി അർദ്ധമുദ്രാ രീതിയിൽ മധ്യമാ നിലപാടു തറകളിൽ ചില ഫാഷൻ പരേഡുകൾ നടത്തണം.

സമസ്യയുടെ കാതലെന്തെന്നാൽ ദൈവത്തിന്‌ നാമ പാത്ര പരിചയം മാത്രമുള്ള ചില ചുറ്റുപാടുകളെ ഉപയോഗിക്കാൻ അല്പം മടി. പണ്ട് വടക്കൻ വീരഗാഥ സിനിമയിൽ മമ്മൂട്ടിക്കു പറ്റിയ പോലെ പുഴയൊക്കെ നീന്തി അപ്പുറത്തു കടന്ന് ഉണ്ണിയാർച്ചയുടെ അടുത്ത് സംഭോഗ വാഞ്ഛ പങ്കു വയ്ക്കാനൊരുങ്ങുമ്പോൾ, നാട്ടുകാരെങ്ങാനും പിടിച്ചാൽ, കൂട്ടത്തിൽ ഉണ്ണിയാർച്ചയും കൂടി തള്ളിപ്പറഞ്ഞാൽ (എന്റെ കുഞ്ഞിരാമ കുന്തന്മേനോനേട്ടന്റെ സൈക്കിൾ ജീവിത വാഹനമല്ലാതെ വേറെയാരേയും ഞാൻ ഈ ജന്മത്തു മാത്രമല്ല കഴിഞ്ഞ ജന്മത്തും സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല എന്ന “ആർച്ചു” സ്ഷ്റ്റൈൽ മൊഴിയൽ പോലെ..) പണി പാളില്ലേ !! കാര്യം ഇൻഡ്യാ മഹാരാജ്യത്തെ നാട്ടുകാരാണ്‌, താൻ സ്വയം സൃഷ്ടിച്ച തന്റെ തന്നെ അംശങ്ങളാണ്‌ എന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല. മോഡേൺ മലയാള ഭാഷയിൽ  “പോളെന്റിങ്ങിന്റെ കാര്യത്തിൽ മാൻ-ഗോകളെല്ലാം ഒരേ പോലെയോ ??” എന്നോ മറ്റോ ഏതോ ഋഷി തന്റെ ഹംസ ഗീതങ്ങളിൽ ക്വസ്റ്റിൻ മാർക്കുകൾ ഉയർത്തിയ പോലെയാണ്‌, പലപ്പോഴും കാര്യങ്ങളുടെ ഒരു കിടപ്പും, പോക്കു വരവും ഒക്കെ പലപ്പോഴും കണ്ടു വരാറുള്ളത്. ആയതിനാൽ പണ്ട് വേദ വ്യാസൻ ടെസ്റ്റു ചെയ്യാൻ പോയി സത്യവതി സമ്മതിക്കാതിരുന്ന ആ പഴയ തറവാട്ടു വക പ്രീ പെയ്ഡ് അടവൊന്നു ഗവേഷണം നടത്തി പരിശോധിച്ചു ഡാറ്റാ ഒക്കെ ഉണ്ടാക്കി ഡാറ്റാ സെന്ററിലാക്കാം എന്നു ചില അമ്മൂമ്മമാരൊക്കെ  പണ്ടു  പറഞ്ഞു കേട്ടിട്ടുള്ളതു പോലെ ഭഗവാനും നിരീച്ചിട്ടുണ്ടാവും.

ഏതായാലും ഭഗവാൻ തന്റെ ഭക്തനായ ബൽരാമിന്‌ മിനിമം റിസ്ൾട്ട് ഓരിയന്റേഷനോടെ  ഓസ്റ്റെറിറ്റി ഡ്രൈവ് തുടങ്ങാനുള്ള നിഗൂഢ സാംഖ്യ മെസ്സേജ് എഴുതി പോസ്റ്റു ചെയ്തു.

പക്ഷേ ഈ വിഷയത്തിൽ തന്റെ തന്നെ മറ്റൊരംശമായ ഗണേശന്‌ ശരിക്കു പൂജ ചെയ്യാഞ്ഞതിനാൽ പോസ്റ്റു ചെയ്ത ലെറ്റർ മൻതാര പർവ്വതം പോലെ പാലാഴിയിൽ ആധാരമില്ലാതെ താഴാൻ തുടങ്ങി.

ദൈവം ഉടനെ തന്റെ തന്നെ മറ്റൊരംശമായ ഹനുമാനെ സ്മരിച്ച് കെടക്കാട്ടില്ലത്ത് ചേളായിൽ വെള്ളയാംബണി ഭഗവതി ക്ഷേത്രത്തിൽ മാസം തോറും ലോട്ടറി ടിക്കറ്റ് പൂജാ പ്രസാദമായി വച്ച് ചില പ്രത്യേക പൂജകളൊക്കെ ചെയ്യാൻ ശട്ടം കെട്ടി. പൂജകൾ തുടങ്ങിയപ്പോൾ കാടടച്ച് ചില വെടികൾ വക്കുന്നതു പോലെ ഹനുമാൻ സ്വാമി ഹിമാലയത്തിൽ നിന്നും മരുന്നുകളുടെ ശേഖരമായ (ഇൻഡ്യൻ ലൈ-സെൻസിനു പകരം, അമേരിക്കൻ റെഡ്-ക്രോസ് സൊസൈറ്റിയുടെ പേറ്റന്റുമായി) ഒരു മല തന്നെ ഇളക്കിപ്പറിച്ചെടുത്തു കൊണ്ടുവന്നു. അതിൽ നിന്നും ജാംബവാനെപ്പോലെ ദൈവം തനിക്കാവശ്യമായ ഒരു പി.എം.എം2 കോമ്പിനേഷൻ ഉണ്ടാക്കിയെടുത്ത് ബെൽരാമിന്‌ ഉപാസിക്കാനായി കൊടുത്തു.

ബൽരാമിന്റെ കൂർമ്മ ബുദ്ധിയിൽ കർമ്മ ക്ഷേത്രത്തിന്റെ വിവിധോദ്ദേശ വികാസമന്ഥനത്തിനുള്ള പ്രായോഗികമായ ഒരു ആധാരം കണ്ടെത്തിയ ദൈവം ഫാഷനൊപ്പം സാക്ഷാൽ ലക്ഷ്മീ ദേവിയേയും ഒരു സുവർണ്ണകമലത്തിൽ ബലരാമിനു മന്ഥനത്തിനിടക്കു നല്കി, കൂടാതെ ബൽരാമിന്റെ ബ്ലിസ്ഫുൾ എറ്റേർണിട്ടി ലക്ഷ്യത്തിന്‌ സാധ്യമായ എല്ലാ സഹായ സഹകരണങ്ങളും നല്കാമെന്നേറ്റ് വാഗ്ദാനവും നല്കി.

Advertisements
This entry was posted in Uncategorized. Bookmark the permalink.

3 Responses to ചില ഗീർവാണ സമസ്യകൾ .. All are NGDCs and please take it with some fun spirit only and not any seriously..

  1. An NGDC Face Book Link to this Post ..

  2. More NGDCs .. Another of small’s story track on a side path with a call to decrease some Resistance probably upon being evolved into an NPD (New Product Development) track perhaps ..

    https://jayakrishnanmenon.wordpress.com/2012/11/04/%e0%b4%92%e0%b4%b0%e0%b5%81-%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%a5-all-are-some-imaginary-ngdcs/

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s