Some NGDC Memoirs (to be taken in some fun spirit only)

കൊല്ലവർഷം ഏ . ഡി . 5980 -ആം മാണ്ട് ബൽരാം രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം. അക്കാലത്ത് രൂപ ആകാശത്തു കൂടെ വലിയ ഹുങ്കോടെ പാറി നടക്കുകയാണ്‌. 5 പൈസക്കും, പത്തു പൈസക്കുമൊക്കെ ചെറുതും വലുതുമായ പല കളറുകളിലുമുള്ള ഐസ് – ഫ്രൂട്ടുകൾ സ്കൂളുകൾക്കു മുന്നിൽ കൊണ്ടു നടന്നു കച്ചോടക്കാർ വില്ക്കുന്ന കാലം.

ഉച്ചക്ക് വീട്ടിൽ വന്നു ഭക്ഷണം കഴിക്കുന്ന ബൽരാമിന്‌ പുറത്തു നിന്നും ഭക്ഷണം കഴിക്കാനോ സ്കൂളിലേക്ക് പൈസ കൊണ്ടു പോകാനോ വീട്ടിൽ നിന്നും അനുവാദമില്ല. സ്കൂളിലെ ടീച്ചർമാരൊക്കെ ബൽരാമിന്റെ ബന്ധുക്കളും ബൽരാമിന്റെ അച്ഛനേയും അമ്മയേയും അറിയാവുന്നവരും ഒക്കെ ആണ്‌ . ഐസ് – ഫ്രൂട്ടെങ്ങാനും ബൽരാം റോട്ടിൽ വാങ്ങാൻ പോയാൽ അപ്പോൾ അതിന്റെ റിപ്പോർട്ട് വീട്ടിലെത്തും. പിന്നത്തെ ഹൈജീനിക് ക്ലാസ്സുകളുടെ കഥകൾ സഹിക്കുക തന്നെ മഹാ കഠിനം.

എന്നാലോ കൂടെ പഠിക്കുന്ന സകലരും ഇടക്കൊക്കെ ഐസ്-ഫ്രൂട്ടും ചപ്പിക്കൊണ്ടു നടക്കുന്നതു കാണുമ്പോൾ ഉണ്ടാകുന്ന ആ മനോവ്യഥ ഒന്നു കുറക്കാൻ ബൽരാം തൈത്തിരീയോപനിഷദിനെ ആശ്രയിച്ച്‌ ഒരു ബ്ളാക്കു തന്ത്രം മെനഞ്ഞു.

അഞ്ചു പൈസ വീട്ടിലേക്ക് റേഷൻ കടയിൽ നിന്നും സാധനങ്ങൾ വാങ്ങിയപ്പോൾ ബാലൻസു കിട്ടിയതിൽ നിന്നും സംഘടിപ്പിച്ച് പോക്കറ്റിലാക്കി അതും കൊണ്ട് സ്കൂളിലേക്കു യാത്ര തിരിച്ചു. ഇനി ടീച്ചർമാർ അറിയാതെ റോട്ടിൽ നിന്നും ഐസ്-ഫ്രൂട്ടു സംഘടിപ്പിക്കണം.

അതിന്‌ ബൽരാം തന്റെ ഫ്രണ്ടായ “വെല്യ ഷാജി”യെ തന്നെ കൂട്ടു പിടിക്കാൻ തീരുമനിച്ചു. ക്ലാസ്സിൽ ഇടക്കിടക്കു നടക്കാറുള്ള ഗ്യാംങ്ങ് വാറുകളിൽ പലപ്പോഴും ജയിക്കാറുള്ളത് “വെല്യ ഷാജി” ആണ്‌. എന്തിനാണ്‌ അടി നടന്നത്‌ എന്നൊന്നും അന്വേഷിക്കാറില്ലെങ്കിലും ജയിച്ചു നില്ക്കുന്നവരുടെ കൂടെ കൂടാൻ ബൽരാം പണ്ടേ അല്പം ഉത്സാഹമൊക്കെ കാണിക്കുന്നതു കണ്ടിട്ടുണ്ട്. അതിന്റെ പേരിൽ ഓപ്പോസിറ്റു ഗ്യാങ്ങിലെ ടീച്ചർമാർ ഒരു ദിവസം ഉച്ചക്ക് ബൽരാമിനെ ചില പാഠങ്ങൾ പഠിപ്പിക്കാൻ വിളിച്ചപ്പോൾ അവരെ ചില സ്പെഷൽ തീട്ടിക്കൽ, വെട്ടിക്കൽ ആന്റ് വട്ടം ചുറ്റിക്കൽ ആക്റ്റുകളിലൂടെ താഴത്തു വീഴ്ത്തി, ഇംഗ്ലീഷു ഹേഡുമാഷിന്റെ ഒഫീസിനു പുറത്തു പതുങ്ങി നിന്ന് രക്ഷപ്പെട്ട സംഭവങ്ങളും ബൽരാമിന്റെ ഇതിഹാസത്തിലുണ്ടായിട്ടുണ്ട്. ബൽരാമിന്‌ (ഒരു കുട്ടിക്കു മാത്രമായി) സ്പെഷൽ ക്ലാസ്സെടുക്കന്നത്‌ ഹേഡു മാഷു കണ്ടാൽ പ്രശ്നമായാലോ എന്നു വിചാരിച്ച് പലപ്പോഴും ടീച്ചർമാർ അത്തരം സംരംഭങ്ങളിൽ നിന്നും പിന്തിരിഞ്ഞിട്ടുമുണ്ട്.

കഥ ഇങ്ങനെയൊക്കെ ആയിരിക്കെ ടീച്ചർമാർ കാണാതെ ഐസ്-ഫ്രൂട്ടു വാങ്ങി തിന്നാനുള്ള തന്റെ അജെൻഡ ബൽരാം ഗ്യാങ്ങു ലീഡറായ “വെല്യ ഷാജി” യോടു പങ്കു വെച്ചു. “വെല്യ ഷാജി” സഹായിക്കാമെന്നുമേട്ടു. ആയതിലേക്കായി ബെൽരാം റേഷൻ കടയിൽ നിന്നും കിട്ടിയ “അഞ്ചു പൈസ” വെല്യ ഷാജിയെ ഏല്പിച്ചു. ബൽരാമിന്റെ കഷ്ടകാലത്തിന്‌ അന്നു കച്ചോടക്കാരന്റെ കയ്യിൽ “അഞ്ചു പൈസ”യുടെ ഐസ്-ഫ്രൂട്ടു തീർന്നു പോയി, പകരം പത്തു പൈസയുടേയേ ഉള്ളൂ. “കാഷ് ക്രഞ്ച്” സിറ്റ്വേഷനിൽ അകപ്പെട്ട ബൽരാമിന്‌ ആർത്തിയും അല്പം മൂത്ത് അധികമായിരുന്നതിനാൽ അടുത്ത ദിവസത്തേക്ക് കാത്തു നില്ക്കാൻ ക്ഷമയുണ്ടായിരുന്നില്ല.

അപ്പോഴാണ്‌ വെല്യ ഷാജി പണ്ട് തിത്തിരി പക്ഷികൾ തൈത്തിരീയോപനിഷത് ടെക്നിക്ക് കൃഷ്ണ യജുർ വേദത്തിൽ ഉപയോഗിച്ചതിനെ പറ്റി പറഞ്ഞത്‌. കാത്തിരിക്കാനുള്ള ക്ഷമ കുറയുന്ന സാഹചര്യത്തിൽ മാതാ സത്യവതി വേദവ്യാസനെ പഠിപ്പിച്ച വിദ്യയാണിത് എന്ന് പൂർണ്ണമായും പറഞ്ഞുകൂട. പക്ഷെ ആഗ്രഹങ്ങളുടെ തീച്ചൂളയിൽ (നോ മിത്രൻ, അഥവാ മിത്രന്റെ തീക്ക് എതിര്‌ എന്നു വേണമെങ്കിൽ മോഡേൺ മലയാള ഗ്ലോബിഷ് ആംഗലേയം) വരുണന്റെ ഹൈഡ്രോജെറ്റു സംവിധാനം കുറേയൊക്കെ തീ കെടുത്തി ശാന്തി കൊടുത്തേക്കാം എന്നത് ചിലപ്പോൾ മോഡേൺ കെമിസ്ട്രിയുമാവാം. യാഞ്ജവാല്ക്യന്റെ ഫിസിക്സു തിയറിക്കാർ കാത്തിരുന്നു കാത്തിരുന്നു കത്തി തീർന്ന ചാരം ധരിക്കുന്നതാണ്‌ നല്ലതെന്നും അഭിപ്രായപ്പെട്ടേക്കാം.

അതുപ്രകാരം വെല്യ ഷാജി കൂടി “അഞ്ചു പൈസ” ഈ പ്രോജെക്റ്റിൽ മുടക്കാൻ തയ്യാറായി. കരാർ പ്രകാരം രണ്ടു പേരും കൂടി ചേർന്ന് പത്തു പൈസയുടെ ഒരു ഐസ്-ഫ്രൂട്ടു വാങ്ങിക്കും. പകുതി വെല്യ ഷാജി ചപ്പും ബാക്കി പകുതി ബെൽരാമും ചപ്പും.

അങ്ങനെ ബെൽരാം ശാസ്ത്രീയമായി സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ റോട്ടിൽ നിന്നും ടീച്ചർമാർ അറിയാതെ ഐസ്-ഫ്രൂട്ടു വാങ്ങിച്ചു തിന്നു..

Advertisements
This entry was posted in Uncategorized. Bookmark the permalink.

2 Responses to Some NGDC Memoirs (to be taken in some fun spirit only)

  1. NGDCs .. All are to be taken in some fun spirit only and not very seriously .. Please do not connect this story to the happening of Taitthireyopanishad which is said to have happened with the “Thitthiri” birds eating what is (v)omited by Sage Yajnavalkya ..

    But then interesting also to think about the meanings of many words and stories in the ancient texts..

    .. may read one more old post and please do not correlate all these things other than just for some fun ..

    http://creative.sulekha.com/freshness-of-timing_82107_blog

  2. More NGDCs .. Probably not doing the “Vinayaka Pooja” well enough made the “Manthara” Mountain to sink down while churning, later needing an intervention by Vishnu Bhagavan .. need not be like 5 paise Ice – Fruits being all out of stock from the vendor ..

    ..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s