സർവീസ് സ്റ്റോറി – വെൻ ഐ വാസ് ഇൻ വാർദ്ധ .. (നാലാം വേദം..) ..

All are NGDCs .. and written just 4 some fun and to be taken lightly with some fun spirit 2oo..

 

സർവീസ് സ്റ്റോറി വെൻ ഐ വാസ് ഇൻ വാർദ്ധ .. (നാലാം വേദം..) ..

 

കൊല്ലവർഷം 5972 ലെ ഐ..എസ്. ബാച്ചിൽ മുസ്സോറിയിൽ ട്രെയിനിംഗും കഴിഞ്ഞ് സർവീസിൽ പ്രവേശിച്ച ആളാണു ശ്രീമാൻ ബെൽരാം ഇളയിടം. ഇപ്പോൾ പെൻഷൻ പറ്റിയിട്ടു കുറച്ചു നാളായി. ബെൽരാം ഇളയിടത്തിന്റെ സർവീസ് കഥകൾ കേൾക്കാൻ താല്പര്യമുള്ള ഒരു കൂട്ടം ആളുകളിൽ പ്രമുഖനായിരുന്നു, ചേളായിൽ ചെറിയ മഠം ലക്ഷ്മീ നിലയത്തിൽ ശ്രീമാൻ ജെ.കെ. ഇളയിടം.

 

അങ്ങനെ ഒരു ദിവസം ശ്രീമാൻ ബെൽരാം ഇളയിടം തന്റെ ചാരു കസേരയിൽ നിവർന്നു കിടന്നു ധ്യാനിക്കുമ്പോൾ, ചേളായിൽ ചെറിയ മഠം ലക്ഷ്മീനിലയത്തിൽ ജെകെ ഇളയിടം പതിവു പോലെ ആ ചോദ്യം ചോദിച്ചു, “അങ്ങെന്താണ്‌ ചിന്തിക്കുന്നത് ?”

 

വാർദ്ധായിൽ കളക്റ്ററായി ചാർജ്ജെടുത്തതിനു ശേഷം ബെൽരാം പണ്ടു കാക്കാലത്തിമാരുടെ കൂടെ നടന്നു കിട്ടിയ, ആർക്കും തന്നെ അറിഞ്ഞു കൂടാത്ത ചില നാട്ടറിവുകളെക്കുറിച്ചു ചിന്തിച്ചു. അതിൽ നിന്നും നാലാം വേദത്തിന്‌ അവരുടെ കൈനോട്ട രീതിയിൽ ഗുളികനാണു ആധിപത്യം. ചില ഗുളിക രൂപത്തിലുള്ള ബുള്ളറ്റു പോയിന്റഡ് (പ്രധാന പുസ്തകത്തിന്റെ) ഗൈഡുകൾ പോലെ..

 

ഏതായാലും “കരയുന്ന കുഞ്ഞിനേ പാലുള്ളൂ” എന്ന പഴഞ്ചൊല്ലൊക്കെ ഓർത്ത് പാലാഴി മന്ഥനത്തിൽ വിഷ്ണു ഭഗവാൻ വാസുകിയുടെ “പുച്ഛം” ഗ്രഹിക്കാൻ മടിക്കാഞ്ഞതു പോലെ, കുറേയൊക്കെ ഓടി നടന്നും കാക്കാ പിടിച്ചും, സർക്കാരിന്റെ സ്പെഷൽ പെർമിഷനൊക്കെ സംഘടിപ്പിച്ചും അടച്ചു പൂട്ടാറായ ഒരു സർക്കാർ സ്ക്കൂളിലേക്ക് കുറേ ഡ്രില്ലു മാഷുമ്മാരേയും ഡെപ്യൂട്ടു ചെയ്ത് ബെൽരാം തന്റെ ജില്ലയിൽ ഒരു സ്പോർട്സു സ്ക്കൂൾ തട്ടികൂട്ടുക തന്നെ ചെയ്തു.

 

ജില്ലയിൽ ഇദം പ്രഥമമായി ഒരു സ്പോർട്സു സ്കൂൾ തുടങ്ങിയതിന്റെ അഭിനന്ദന പ്രവാഹങ്ങൾ ഇങ്ങനെ ബെൽരാം ഇളയിടത്തിനു വന്നു കൊണ്ടിരുന്ന സന്ദർഭത്തിലാണ്‌, തനിക്കു പണ്ട് ഐ..എസ് കൺഫർ ചെയ്തു തരുന്നതിന്‌ പാര വച്ച ബെൽരാം ഇളയിടത്തിനു മുന്നിൽ സീനിയർ ഗസറ്റഡ് ഉദ്യോഗസ്ഥനായ ശ്രീ. മൂർത്തി സാർ ഒരു പുതിയ പ്രോജക്റ്റവതരിപ്പിച്ചത്. ചൈനയിൽ എംബെഡ്ഡഡ് സോഫ്റ്റുവേറുകളുടെ ഇലക്ട്രോണിക് ഹാർഡുവേറുകൾ നിർമ്മിക്കുന്ന പരിപാടി കുടിൽ വ്യവസയം പോലെ പടർന്നു പിടിച്ച് ഒരുപാടു പേർക്ക് തൊഴിൽ നല്കുന്ന ഒരു ഇൻഡസ്ട്രിയാണ്‌. ഗ്ലോബലി ചൈന ഹാർഡുവേർ രംഗത്ത് ഒരു ജയന്റാണെങ്കിൽ സോഫ്റ്റുവേർ സർവീസ് രംഗത്ത് ഇൻഡ്യയും ഒട്ടും മോശക്കാരനല്ല. ചൈനയെ അനുകരിച്ച് എംബെഡ്ഡഡ് സോഫ്റ്റുവേറുകളുടെ സർവീസ് രംഗത്ത് ഒരു വിപ്ലവത്തിന്‌ ഇൻഡ്യൻ കുടിൽ വ്യവസായ രംഗം ഉപയോഗപ്പെടുത്താനുള്ള ഒരു സാമ്പിൾ പ്രോജെക്ട് വാർദ്ധായിൽ തുടങ്ങുന്നതിനുള്ള ഒരു കരടു പ്രോജെക്ടായിരുന്നു ശ്രീ. മൂർത്തി സാർ ബെൽറാം ഇളയിടത്തിനു മുന്നിൽ അവതരിപ്പിച്ചത്‌.

 

 

ശ്രി. മൂർത്തി സാറിന്റെ ബ്രഷിങ്ങ് അപ് സർവീസ് പാർലർ പ്രോജെക്ടിന്റെ ദുരുപയോഗ സാധ്യതകൾ ബെൽരാമിനു വളരെ പെട്ടെന്നു തന്നെ പിടികിട്ടി. ചെറിയ എംബെഡ്ഡഡ് സോഫ്റ്റുവേർ ടാമ്പെറിങ്ങിലൂടെ സർവീസ് കമ്പനികൾക്ക് ഇ.വി.എം. മഷീനുകളിൽ വരെ വൻതോതിൽ വോട്ടുകൾ മറിച്ച് ലാഭം കൊയ്യാനുള്ള സാധ്യതകൾ ഉൾപ്പടെ ഉള്ള പ്രശ്നങ്ങൾ അതിലുണ്ടാവാം. ടാമ്പെറിങ്ങിന്റെ സ്വഭാവമനുസരിച്ച് ഇടക്കിടെ സോഫ്റ്റുവേർ ബ്രഷ് അപ്പിന്‌ സർവീസ് കമ്പനികളെ ആശ്രയിക്കേണ്ട അവസ്ഥ ഇതൊക്കെ ഈ പ്രോജെക്ടിൽ വരാവുന്ന പ്രശ്നങ്ങളാണ്‌.

 

പക്ഷേ ഈ പ്രോജെക്ട് അപ്പടി അങ്ങു തള്ളിക്കളയാതെ, തന്റെ സംശയങ്ങളൊക്കെ പ്രകടിപ്പിച്ചു കൊണ്ടു തന്നെ, ശ്രീ. ബെൽരാം ഇളയിടം പഠിക്കാനും റിപ്പോർട്ടു തയ്യാറാക്കാനുമായി പുതിയ സബ് കളക്ടർ ആയി ചാർജ്ജെടുത്ത കല്ക്കട്ടക്കാരനായ ഐ. .എസു കാരൻ ശ്രീ. മോഹൻദാസ് വാദ്ധ്യാർക്ക് ഇറ്റു കൊടുത്തു..      

 

അതിനുശേഷം പിറ്റേ ദിവസം സബ്‌ കളക്ടർക്ക്‌ താല്ക്കാലികമായി ചാർജ് ഹാൻഡ് ഓവർ ചെയ്ത് മുന്നേ നിശ്ചയിക്കപ്പെട്ട മുസ്സോറിയിലെ പുതിയ ഐ..എസ്. ട്രെയിനിംഗ് ക്യ്യാമ്പിലേക്ക് തന്റെ എക്സ്പീരിയെൻസുകളെക്കുറിച്ച് അവിടത്തെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അടുത്ത 6 ആഴ്ചത്തേക്ക് ചില ക്ലാസ്സുകൾ നടത്താനായി ശ്രീ. ബെൽരാം ഇളയിടം ഒരു ഫ്ളൈറ്റു പിടിച്ചു..

Advertisements
This entry was posted in Uncategorized. Bookmark the permalink.

One Response to സർവീസ് സ്റ്റോറി – വെൻ ഐ വാസ് ഇൻ വാർദ്ധ .. (നാലാം വേദം..) ..

  1. jk says:

    NGDCs .. Maybe the 5th Veda was intended for the conversion of hell into heaven with some Advaitic Principle and 6th Veda could be to utilize all with some “Vishishtadwaitic Principle” of “Sarvam Khalvidam Brahma” .. not very sure though regarding such Rajarshic Principles of Einsteins, Narads and Janakas ..

    ..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s