സർവീസ് സ്റ്റോറി – വെൻ ഐ വാസ് ഇൻ വാർദ്ധ .. (പാരസ് – ചിന്താമണി..) ..

സർവീസ് സ്റ്റോറി – വെൻ ഐ വാസ് ഇൻ വാർദ്ധ .. (പാരസ് – ചിന്താമണി..) ..

കൊല്ലവർഷം 5972 ലെ ഐ.എ.എസ്. ബാച്ചിൽ മുസ്സോറിയിൽ ട്രെയിനിംഗും കഴിഞ്ഞ് സർവീസിൽ പ്രവേശിച്ച ആളാണു ശ്രീമാൻ ബെൽരാം ഇളയിടം. ഇപ്പോൾ പെൻഷൻ പറ്റിയിട്ടു കുറച്ചു നാളായി. ബെൽരാം ഇളയിടത്തിന്റെ സർവീസ് കഥകൾ കേൾക്കാൻ താല്പര്യമുള്ള ഒരു കൂട്ടം ആളുകളിൽ പ്രമുഖനായിരുന്നു, ചേളായിൽ ചെറിയ മഠം ലക്ഷ്മീ നിലയത്തിൽ ശ്രീമാൻ ജെ.കെ. ഇളയിടം.

അങ്ങനെ ഒരു ദിവസം ശ്രീമാൻ ബെൽരാം ഇളയിടം തന്റെ ചാരു കസേരയിൽ നിവർന്നു കിടന്നു ധ്യാനിക്കുമ്പോൾ, ചേളായിൽ ചെറിയ മഠം ലക്ഷ്മീനിലയത്തിൽ ജെകെ ഇളയിടം പതിവു പോലെ ആ ചോദ്യം ചോദിച്ചു, “അങ്ങെന്താണ്‌ ചിന്തിക്കുന്നത് ?”

അപ്പോൾ, ബെൽരാം ഇളയിടം, പറയാനോങ്ങി വന്ന ആ ഒരു കഥ പറഞ്ഞു.

മുസ്സോറിയിലെ ട്രെയിനിംഗിനു ശേഷം, സബ് കളക്ടറായി വാർദ്ധായിൽ പോസ്റ്റിംഗ് കിട്ടി അവിടെ വെല്യ വെല്യ പ്രോജെക്റ്റുകളൊക്കെ നടത്തി തന്റെ ക്രെഡെൻഷ്യൽസ് ഒക്കെ എസ്റ്റാബ്ലിഷു ചെയ്ത്, ഇൻഡ്യൻ അവാർഡുകൾക്കും മേളിൽ ഇന്റെർനാഷണൽ ആയി, യുനെസ്കോയുടെ യൂണിവേഴ്സൽ ഹീറോ അവാർഡൊക്കെ വാങ്ങിച്ചു, പഴയ പല താപ്പാനകളെയും പടക്കുതിരകളെയും ഒക്കെ, ഒതുക്കി വിരാജിക്കുന്ന കാലം.

അങ്ങനെ സബ് – കളക്ടർ പോസ്റ്റിൽ കാലം കടന്നു പോകുമ്പോഴാണ്‌ ശ്രീമാൻ ബെൽരാം ഇളയിടം ശുചിത്വ വാദിയായ കളക്ടർ ശ്രീ. കരംചന്ദിന്റെ ഒരു പ്രത്യേകത ശ്രദ്ധിച്ചത്. അദ്ദേഹം കൊണ്ടെക്കൊടുക്കുന്ന റിപ്പോർട്ടുകൾ ഒന്നും വായിക്കാതെ തന്നെ തീരുമാനങ്ങൾ കൈക്കൊള്ളുന്നു. ഏതു റിപ്പോർട്ടോ, പുസ്തകമോ കൊടുത്താലും അദ്ദേഹത്തിന്‌ ആ റിപ്പോർട്ടു തയ്യാറാക്കിയ ആളുടെ അല്ലെങ്കിൽ ഓതറുടെ പേരു മാത്രം അറിഞ്ഞാൽ മതി. പിന്നെ റിപ്പോർട്ടും, പുസ്തകങ്ങളും ഒന്നും വായിക്കാതെ തന്നെ ആരോ കാര്യങ്ങളൊക്കെ ഏതോ മെന്റൽ ഗൂഗിൾ സെർച്ച് എഞ്ചിൻ വച്ചു പറഞ്ഞു കൊടുക്കുന്നതു പോലെയാണ്‌  കലാപരിപാടികൾ.

പണ്ട് വിവേകാനന്ദ സ്വാമികൾ വിദേശ രാജ്യത്തെ ഏതോ ലൈബ്രറിയിൽ ചെന്നപ്പോൾ ഇതുപോലത്തെ ഏതൊക്കെയോ കാര്യങ്ങൾ ചെയ്തിട്ടുള്ളതായി ശ്രീമാൻ ബെൽരാം ഇളയിടം കേട്ടിട്ടുണ്ട്.

പിന്നെ, “കാർന്നോന്മാർക്ക് അടുപ്പിലെന്തും ആവാം” എന്ന പ്രമാണം എവിടെയൊക്കെയോ പണ്ടു കേട്ടിട്ടുള്ളതിനാൽ ബെൽരാം അതിനെപ്പറ്റി വലുതായൊന്നും “മൈന്റു‘ ചെയ്യാൻ പോയില്ല.

അങ്ങനെയിരിക്കുമ്പോഴാണ്‌ ജില്ലകളിൽ വന്നും പോയുമിരിക്കുന്ന ”നൊമാഡിക്സ്“ അഥവാ നാടോടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി എന്തു ചെയ്യാൻ പറ്റുമെന്ന ചോദ്യം ഒരു ഐ. എ. എസ് കോൺഫറെൻസിനിടക്ക് ഉയർന്നു വന്നത്‌

ഇതിനെക്കുറിച്ച് കൂടുതൽ ചിന്തിച്ച ബെൽരാം നൊമാഡിക്സിനു വേണ്ടി ഒരു സ്പോർട്സ് സ്ക്കൂൾ ജില്ലയിൽ തുടങ്ങുന്നതിനുള്ള ഒരു സാമ്പിൾ പൈലറ്റ് പ്രോജക്റ്റുണ്ടാക്കി അത് രാജ്യം മുഴുവൻ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഒരു പ്രത്യേക റിപ്പോർട്ടുമുണ്ടാക്കി കളക്ടർ ശ്രീ. കരംചന്ദിനു സമർപ്പിച്ചു. കളക്ടർ അതൊന്നു വായിച്ചു നോക്കുവാൻ പോലും തയ്യാറാവാതെ ആവർത്തന വിരസതകൾ കൊണ്ട് മുഷിപ്പുളവാക്കുന്നു എന്ന കാരണം പറഞ്ഞ് ആ റിപ്പോർട്ട് ഫയലിൽ പോലും സ്വീകരിക്കാതെ തള്ളി. എങ്കിലും ബെൽരാം അതിന്റെ  ഫോട്ടോസ്റ്റാറ്റു കോപ്പികൾ എടുത്ത് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും, പ്രധാനമന്ത്രിയുടെ സെക്രട്ടറിക്കും, പ്രസിഡന്റിന്റെ ഓഫീസിലേക്കും യാജ്ഞവാല്ക്യന്റെ ശുക്ല യജുർവേദത്തിലെ “ഉദ്ഗാന” നിയമപ്രകാരം അയച്ചു കൊടുത്തു.

കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ കാസർഗോട്ടെ ആദിവാസി കേന്ദ്രങ്ങളിൽ ശുചിത്വാവബോധം വർദ്ധിപ്പിക്കാനുള്ള സ്പെഷൽ മിഷന്റെ ഓഫീസർ ഇൻ ചാർജ് ഓൺ സ്പെഷൽ ഡ്യൂട്ടിയായി ശ്രീ. കരംചന്ദ് നിയമിതനായപ്പോൾ ശ്രീ ബെൽരാം ഇളയിടം വാർദ്ധായിലെ കളക്ടറായി പ്രൊമോട്ടു ചെയ്യപ്പെട്ടു.

അപ്പോൾ തോക്കിൽ കേറി വെടി വക്കും പോലെ ശ്രീ. ജെ.കെ.ഇളയിടം ഒരു ചോദ്യം ചോദിച്ചു, “പിന്നീട്‌ അങ്ങ് ജില്ലയിൽ സ്പോർട്സ് സ്ക്കൂൾ തുടങ്ങിയോ?”

അപ്പോൾ ശ്രീമാൻ ബെൽരാം ഇളയിടം കോംപ്ലക്സു കൂടാതെ ചിരിച്ചു, “ ഹാ ഹാ ഹാ .. !! ..”

അപ്പോൾ ശ്രീ. ജെകെ ഇളയിടം, “അതെന്താണ്‌ അങ്ങ് അങ്ങനെ ചിരിച്ചത്‌ ?”

അപ്പോൾ ബെൽരാം ഇളയിടം മറ്റൊരു കഥ പറഞ്ഞു.

(തുടർന്നേക്കാം)

 

 

 

 

 

 

 

Advertisements
This entry was posted in Uncategorized. Bookmark the permalink.

One Response to സർവീസ് സ്റ്റോറി – വെൻ ഐ വാസ് ഇൻ വാർദ്ധ .. (പാരസ് – ചിന്താമണി..) ..

  1. jk says:

    Here is the Facebook Link of this post with a “Tathwamasi” theme probably .. All are NGDCs though ..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s