സർവീസ് സ്റ്റോറി – വെൻ ഐ വാസ് ഇൻ വാർദ്ധ .. (യുറേക്കാ..) ..

സർവീസ് സ്റ്റോറി – വെൻ ഐ വാസ് ഇൻ വാർദ്ധ .. (യുറേക്കാ..) ..

കൊല്ലവർഷം 5972 ലെ ഐ.എ.എസ്. ബാച്ചിൽ മുസ്സോറിയിൽ ട്രെയിനിംഗും കഴിഞ്ഞ് സർവീസിൽ പ്രവേശിച്ച ആളാണു ശ്രീമാൻ ബെൽരാം ഇളയിടം. ഇപ്പോൾ പെൻഷൻ പറ്റിയിട്ടു കുറച്ചു നാളായി. ബെൽരാം ഇളയിടത്തിന്റെ സർവീസ് കഥകൾ കേൾക്കാൻ താല്പര്യമുള്ള ഒരു കൂട്ടം ആളുകളിൽ പ്രമുഖനായിരുന്നു, ചേളായിൽ ചെറിയ മഠം ലക്ഷ്മീ നിലയത്തിൽ ശ്രീമാൻ ജെ.കെ. ഇളയിടം.

അങ്ങനെ ഒരു ദിവസം ശ്രീമാൻ ബെൽരാം ഇളയിടം തന്റെ ചാരു കസേരയിൽ നിവർന്നു കിടന്നു ധ്യാനിക്കുമ്പോൾ, ചേളായിൽ ചെറിയ മഠം ലക്ഷ്മീനിലയത്തിൽ ജെകെ ഇളയിടം പതിവു പോലെ ആ ചോദ്യം ചോദിച്ചു, “അങ്ങെന്താണ്‌ ചിന്തിക്കുന്നത് ?”

അപ്പോൾ, ബെൽരാം ഇളയിടം, പറയാനോങ്ങി വന്ന ആ ഒരു കഥ പറഞ്ഞു.

മുസ്സോറിയിലെ ട്രെയിനിംഗിനു ശേഷം, സബ് കളക്ടറായി വാർദ്ധായിൽ പോസ്റ്റിംഗ് കിട്ടി അവിടെ വെല്യ വെല്യ പ്രോജെക്റ്റുകളൊക്കെ നടത്തി തന്റെ ക്രെഡെൻഷ്യൽസ് ഒക്കെ എസ്റ്റാബ്ലിഷു ചെയ്ത്, ഇൻഡ്യൻ അവാർഡുകൾക്കും മേളിൽ ഇന്റെർനാഷണൽ ആയി, യുനെസ്കോയുടെ യൂണിവേഴ്സൽ ഹീറോ അവാർഡൊക്കെ വാങ്ങിച്ചു വിരാജിക്കുന്ന കാലം.

അപ്പോഴാണ്‌ സീനിയർ ഗസറ്റഡ് ഓഫീസർമാരിൽ പ്രായവും പക്വതയും മാത്രമല്ല, വളരെ ഏബിളും ആണ്‌ എന്നൊക്കെ തോന്നിപ്പിച്ച ശ്രീ. സിമ്പു മൂർത്തിക്ക് ഐ.എ.എസ്. കൺഫെർ ചെയ്തു കൊടുത്താലോ എന്ന് സർക്കാർ ആലോചിച്ചത്‌. ഈ വിഷയത്തിൽ ജില്ലാ കളക്ടറുടെ റിപ്പോർട്ട് ഉണ്ടാക്കാനുള്ള ചുമതല കളക്ടർ, ശ്രീ. ബെൽരാം ഇളയിടത്തിനെയാണ്‌ ഏല്പിച്ചത്‌.

ഇതിനിടക്ക് ഗാന്ധിജിയുടെ ഒരു പൊൻപ്രതിമ വാർദ്ധായിലെ കളക്റ്ററേറ്റിൽ കോൺഫറെൻസ് ഹാളിൽ വയ്ക്കാനുള്ള സർക്കാർ തീരുമാനമനുസരിച്ച് കോൺട്രാക്റ്റർ ഒരു “പൊൻ പ്രതിമ” ഉണ്ടാക്കി കൊണ്ടുവന്നു. ശ്രീ. ബെൽരാം ഇളയിടം അതിന്റെ മാറ്റുൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിക്കാനുള്ള ചുമതല ഒരു തികഞ്ഞ ദൈവ വിശ്വാസിയായ ശ്രീ. സിമ്പു മൂർത്തിയെ ഏല്പിച്ചു. പിറ്റേ ദിവസം തന്നെ ശ്രീ. സിമ്പു മൂർത്തി എല്ലാവരേയും അത്ഭുതപ്പെടുത്തുകയും ഞെട്ടിക്കുകയും ചെയ്തുകൊണ്ട് സിനിമാസ്റ്റൈലിൽ ഏതോ ഒരു രഹസ്യത്തിന്റെ ചുരുളഴിക്കുന്നതു പോലെ അല്ലെങ്കിൽ കുടത്തിൽ നിന്നും ഏതോ ഒരു ഭൂതത്തിനെ ഭൂതത്തിനെ കുടം കമഴ്ത്തി പുറത്തിറക്കുന്നതു പോലെ ആ പൊൻ പ്രതിമ പൊളിക്കാൻ ഓർഡർ നല്കി.

കാഴ്ചക്കാർ അത്ഭുതപ്പെട്ടു നോക്കി നില്ക്കെ പൊളിച്ച പൊൻപ്രതിമയിലെ ചെമ്പു വെളിപ്പെട്ടു വന്നു. കോൺട്രാക്റ്ററുടെ ബില്ലു ബ്ലോക്കു ചെയ്യുന്നതിനുള്ള ഓർഡർ ശ്രീ. സിമ്പു മൂർത്തിക്ക് സൈൻ ചെയ്തു കൊടുക്കുമ്പോൾ ശ്രീ. ബെൽരാം ഇളയിടം അദ്ദേഹത്തോടു വളരെ വിനയത്തോടെ ചോദിച്ചു, “അങ്ങെങ്ങനെ ഇതിന്റെ സത്യവസ്ഥ അറിഞ്ഞു ?”  ശ്രീ. സിമ്പു മൂർത്തി അതിനുത്തരമായി പണ്ടെങ്ങോ ജോർജു ബുഷു പറഞ്ഞതിനെ അനുകരിക്കാനെന്ന പോലെ മൊഴിഞ്ഞു, “ദൈവ വിളിയാണു സർ” ..

പിറ്റേ ദിവസം തന്നെ തികഞ്ഞ ദൈവ ഭക്തനായ ശ്രീ. ബെൽരാം ഇളയിടം ശ്രീ. മൂർത്തി സാറിനു ഐ.എ.എസ്. കൺഫെർ ചെയ്തു കൊടുക്കുന്നതിനെതിരെ റിപ്പോർട്ടു തയ്യാറാക്കി അയച്ചു. അതിന്റെ കൂടെത്തന്നെ, ശരിയായ തീരുമാനമെടുക്കുന്നതിനു തന്നെ സഹായിച്ചതിനു നേർച്ചയായി, കെടക്കാട്ടില്ലത്ത് ചേളായിൽ വെള്ളയാംബണി ഭഗവതിക്കു മുമ്പിലെ ചിരപുരാതനമായ നിത്യവശ്യ തൂക്കുവിളക്കിൽ നൂറു രൂപയുടെ എണ്ണയും തിരിയും കൊളുത്തുവാൻ ഏർപ്പാടാക്കുകയും ചെയ്തു.

അപ്പോൾ തോക്കിൽ കേറി വെടി വക്കും പോലെ ശ്രീ. ജെ.കെ.ഇളയിടം ഒരു ചോദ്യം ചോദിച്ചു, “മൂർത്തി സാറിനു ഐ.എ.എസ്. ഡിനൈ ചെയ്തതു ദൈവ നിച്ഛയത്തിന്‌ എതിരാവില്ലേ ?”

അപ്പോൾ മന്ദസ്മിതത്തോടെ ശ്രീമാൻ ബെൽരാം ഇളയിടം കോംപ്ലക്സു കൂടാതെ പറഞ്ഞു, “ആ .. ആർക്കറിയാം .. !! ..”

അപ്പോൾ ശ്രീ. ജെകെ ഇളയിടം, “അതെന്താണ്‌ അങ്ങ് അങ്ങനെ പറഞ്ഞത്‌ ?”

അപ്പോൾ ബെൽരാം ഇളയിടം മറ്റൊരു കഥ പറഞ്ഞു.

(തുടർന്നേക്കാം)

 

Advertisements
This entry was posted in Uncategorized. Bookmark the permalink.

2 Responses to സർവീസ് സ്റ്റോറി – വെൻ ഐ വാസ് ഇൻ വാർദ്ധ .. (യുറേക്കാ..) ..

 1. jk says:

  Here is a Facebook Link ..

 2. Jk says:

  .. :O ..

  NGDCs .. Happened to see the Malayalam Movie “Fukri” and made me think of the song in the movie Ashoka “San Sanan…….. ” ..

  .. 🤔 ..

  And then made me also think of about 1.75 kg of Iridium valued at around Rs. 5 to 6 crores that’s worth around prize money of a Nobel Prize .. 😲 .. which is said to be found from temple and mosque initially identified by Hero’s half way thru Engineer friend who is dilly dallying and flirting with the house owner lady ..

  San and Sanan perhaps reperesenting 1.75 Kg of IRiDiUm in a kind of baseless and imaginary Gloskrutham style probably .. Hmmmmmmmmmmmm .. 🤔😲🙏 ..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s