സർവീസ് സ്റ്റോറി – വെൻ ഐ വാസ് ഇൻ വാർദ്ധ .. (ഉർവശീ ശാപം ഉപകാരം..) ..

സർവീസ് സ്റ്റോറി – വെൻ ഐ വാസ് ഇൻ വാർദ്ധ .. (ഉർവശീ ശാപം ഉപകാരം..) ..

കൊല്ലവർഷം 5972 ലെ ഐ.എ.എസ്. ബാച്ചിൽ മുസ്സോറിയിൽ ട്രെയിനിംഗും കഴിഞ്ഞ് സർവീസിൽ പ്രവേശിച്ച ആളാണു ശ്രീമാൻ ബെൽരാം ഇളയിടം. ഇപ്പോൾ പെൻഷൻ പറ്റിയിട്ടു കുറച്ചു നാളായി. ബെൽരാം ഇളയിടത്തിന്റെ സർവീസ് കഥകൾ കേൾക്കാൻ താല്പര്യമുള്ള ഒരു കൂട്ടം ആളുകളിൽ പ്രമുഖനായിരുന്നു, ചേളായിൽ ചെറിയ മഠം ലക്ഷ്മീ നിലയത്തിൽ ശ്രീമാൻ ജെ.കെ. ഇളയിടം.

അങ്ങനെ ഒരു ദിവസം ശ്രീമാൻ ബെൽരാം ഇളയിടം തന്റെ ചാരു കസേരയിൽ നിവർന്നു കിടന്നു ധ്യാനിക്കുമ്പോൾ, ചേളായിൽ ചെറിയ മഠം ലക്ഷ്മീനിലയത്തിൽ ജെകെ ഇളയിടം ഒരു ചോദ്യം ചോദിച്ചു, “അങ്ങെന്താണ്‌ ചിന്തിക്കുന്നത് ?”

അപ്പോൾ, ബെൽരാം ഇളയിടം, ഒരു കഥ പറഞ്ഞു.

മുസ്സോറിയിലെ ട്രെയിനിംഗിനു ശേഷം, സബ് കളക്ടറായി വാർദ്ധായിൽ പോസ്റ്റിംഗ് കിട്ടിയ കാലം. തനി പുപ്പുലിയായി പേരെടുത്തയാളായിരുന്നു അന്നവിടത്തെ കളക്ടർ സാക്ഷാൽ ശ്രീമാൻ. കരംചന്ദ് ഐ.എ.എസ്. അതീവ ശുചിത്വ ബോധം ഉള്ള ഉദ്യോഗസ്ഥൻ. ഓഫീസർ റാങ്കുള്ള കീഴുദ്യോഗസ്ഥരെക്കൊണ്ടു പോലും കക്കൂസുകൾ വൃത്തിയാക്കിക്കാൻ മടിക്കാത്തയാൾ. കർമ്മ ധീരതക്ക് കേന്ദ്ര സർക്കാരിന്റേതുൾപ്പടെ  അനവധി നിരവധി അവാർഡുകൾ വാങ്ങിക്കൂട്ടിയിട്ടുള്ള ആൾ. ആ ആളിന്റെ കീഴിലാണ്‌ ബെൽരാം ഇളയിടത്തിന്റെ പ്രഥമ പോസ്റ്റിംഗ്. എന്തെകിലും ഒക്കെ ചെയ്ത് സ്വന്തം കഴിവു തെളിയിക്കാൻ വെമ്പുന്ന കാലം.

ഫസ്റ്റ്  അസ്സൈന്മെന്റായി, ശ്രീ. കരംചന്ദ്, ബെൽരാമിനു മുന്നിലേക്കൊരു പ്രോജെക്റ്റിട്ടു കൊടുത്തു. കട്ടി കുറഞ്ഞ പ്ലാസ്റ്റിക് വേസ്റ്റ് നിർമ്മാർജ്ജനം. സർക്കാർ നിയമപ്രകാരം 40 മൈക്രോണിൽ താഴെ കട്ടിയുള്ള പ്ലാസ്റ്റിക് ഉപയോഗിക്കുന്നത്‌ നിയമ വിരുദ്ധമാണ്‌. അതിനു മേളിൽ കട്ടിയുള്ള പ്ലാസ്റ്റിക് റീസൈക്കിൾ ചെയ്യാൻ എളുപ്പമാണ്‌. പക്ഷേ എന്നിട്ടും നിയമവിരുദ്ധമായും മറ്റും കനം കുറഞ്ഞ പ്ലാസ്റ്റിക് ഒരുപാട് ഉപയോഗിക്കപ്പെടുന്നു. ഇവയുടെ നിർമ്മാർജ്ജനം പരിസ്ഥിതി വാദികൾ എതിർക്കുകയും ചെയ്യുന്നു. ഇതിനെ എങ്ങനെ നേരിടും എന്നതാണ്‌ ബെൽരാമിനു കിട്ടിയ സമസ്യ.

ശ്രീ ബെൽരാം ഇളയിടം ആലോചനയിൽ മുഴുകി. അപ്പോഴാണ്‌ അടുത്തു വന്നിരുന്ന് ഒരു കാക്ക ചിലച്ചത്. പണ്ട് ചില കാക്കാലത്തിമാരുടെ കൂടെ മെനെക്കെട്ടു നടന്ന് കുറേ പക്ഷി ഭാഷ പഠിച്ചതിന്റെ ഗുണം ബെൽരാമിന്‌ ബോധ്യമായത് ആ സമയത്താണ്‌.

ഉടനെ ബെൽരാം ഒരു ശിപായിയെ വിട്ട്, കട്ടി കുറഞ്ഞ കുറച്ചു പ്ലാസ്റ്റിക്കു സംഘടിപ്പിച്ച് കുറേ സാമ്പാറു പുരട്ടി കാക്കകൾക്കു മുന്നിൽ വച്ചു. പതുക്കെ കാക്കകൾ അതു മുഴുവൻ കൊത്തിപ്പറിച്ച് തിന്നു തീർത്തു. പ്രസ്തുത പരീക്ഷണത്തെ ആധാരമാക്കി ശ്രീ. ബെൽരാം ഇളയിടം ബയോഡീഗ്രേഡബിൾ വേസ്റ്റു മാനേജുമെന്റിനുള്ള ഒരു പ്രോജക്റ്റുണ്ടാക്കി കളക്റ്റർ ശ്രീ. കരംചന്ദ് ഐ.എ.എസ്. നു സമർപ്പിച്ചു.

പിന്നീട് ഈ പ്രോജക്റ്റിന്‌ ബെസ്റ്റ് ഇക്കോ ഫ്രണ്ട്ലി സോഷ്യൽ പ്രോജക്റ്റിനുള്ള ആ വർഷത്തെ യുനെസ്കോയുടെ അവാർഡും കിട്ടി.

കഥ ഇത്രവരെ ആയപ്പോൾ ചേളായിൽ ചെറിയ മഠം ലക്ഷ്മീ നിലയത്തിൽ ശ്രീ. ജെകെ ഇളയിടം തോക്കിൽ കേറി ഒരു വെടി പൊട്ടിക്കും പോലെ ഇപ്രകാരം ചോദിച്ചു, “ ആ കാക്കകൾക്കു വല്ല ദഹനക്കേടും പിടിച്ചിട്ടുണ്ടാകുമോ ? അതിന്റെ മലം പിന്നീടു പരിശോധിച്ചുവോ ?”

അപ്പോൾ മന്ദസ്മിതത്തോടെ ശ്രീമാൻ ബെൽരാം ഇളയിടം കോംപ്ലക്സു കൂടാതെ പറഞ്ഞു, “ആ .. ആർക്കറിയാം .. !! ..”

അപ്പോൾ ശ്രീ. ജെകെ ഇളയിടം, “അതെന്താണ്‌ അങ്ങ് അങ്ങനെ പറഞ്ഞത്‌ ?”

അപ്പോൾ ബെൽരാം ഇളയിടം മറ്റൊരു കഥ പറഞ്ഞു.

(തുടർന്നേക്കാം)

Advertisements
This entry was posted in Uncategorized. Bookmark the permalink.

2 Responses to സർവീസ് സ്റ്റോറി – വെൻ ഐ വാസ് ഇൻ വാർദ്ധ .. (ഉർവശീ ശാപം ഉപകാരം..) ..

  1. jk says:

    NGDCs .. Here is a link to FB on this post..

  2. jk says:

    One more another kind of Vardha Puranam Link .. All are NGDCs though ..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s