ഒരു മിനിക്കഥ.. All are some imaginary NGDCs ..

ഒരു മിനിക്കഥ

ചന്ദൻ ഇളയിടം ചില സംഘടനാ പരിപാടികൾക്കൊക്കെ പോയിത്തുടങ്ങി. സത്യം പറഞ്ഞാൽ പണ്ട് എം.പി. നാരായണപിള്ള ചില സംഘടനാ പരിപാടികൾക്ക് ഡൽഹിയിൽ കൂട്ടു ചേരാൻ കാരണം മുംതാസ് മഹലിനെ ഓർത്ത് ഷാജഹാൻ കെട്ടിപ്പൊക്കിയ ആഗ്രയിലെ വെണ്ണക്കൽ മണ്ഡപമാണെന്ന് പറഞ്ഞപോലെയായിരുന്നു സംഗതികളുടെ ഒരു കാര്യവിചാരം.

സുന്ദരിമാരായ പെൺകുട്ടികളോടു സൊള്ളുന്നതായിരുന്നു പരിപാടികളിൽ ചന്ദൻ ഇളയിടത്തിനെ ഏറ്റവും ആകർഷിച്ച ഘടകം. സംഘടനാ പരിപാടികൾക്ക് എത്തുന്നതോ, പലതരത്തിൽ ആകർഷകങ്ങളും, കളർഫുള്ളും ആയ മോഡേൺ വസ്ത്രങ്ങണിഞ്ഞ പെൺകുട്ടികളും. കൂടെ കുറേ പോക്കരന്മാർ വരുന്നത്‌ സ്വർഗ്ഗത്തിലെ കട്ടുറുമ്പുകളെപ്പോലെ തോന്നിച്ചെങ്കിലും ഇഞ്ചി കടിച്ചു രസിച്ചു കുഞ്ചു എന്ന് ഒന്നാം ക്ലാസ്സിൽ പഠിച്ചതാലോചിച്ച് അതും ദേഹത്തിന്‌ ആരോഗ്യം എന്നു നിരീച്ച് സമാധാനപ്പെട്ടു.

പോകപ്പോകെ സംഘടനാ പരിപാടികൾ കൂടി കൂടി അങ്ങു കൊഴുത്തപ്പോൾ ഭാര്യ പതുക്കെ ചന്ദൻ ഇളയിടത്തിനെ വിട്ട് പിള്ളേരുടെ കൂടെ ഒരു കാശി പ്രോജക്ടുമായി വണ്ടി കയറി. ചന്ദൻ ഇളയിടത്തിന്‌ ഹരങ്ങൾ വർദ്ധമാനമായി വന്നു കൊണ്ടിരുന്നു. വിദ്യാഭ്യാസം അല്പം കുറവായ പ്രാരാബ്ധക്കാർ കൂടിയായ മറ്റു സംഘടനാ പ്രവർത്തകരെ കണക്കറ്റു കളിയാക്കാനും ഒരു സ്യൂഡോ ബാച്ചിലർ ആയി നടന്നിരുന്ന ഇദ്ദേഹത്തിന്‌ മടിയുണ്ടായിരുന്നില്ല. മറ്റുള്ളവരേക്കാൾ കുറേക്കൂടി ഉന്നത വിദ്യാഭ്യാസം ഉണ്ടായിരുന്ന ഇദ്ദേഹത്തിനെ “രാജാവിനെപ്പോലെ ജീവിച്ച് പട്ടിയെപ്പോലെ ചാവേണ്ടി വരില്ലേ??” എന്നിങ്ങനെയുള്ള കൂടെയുള്ളവരുടെ വാണിങ്ങുകളൊന്നും തന്നേ, അല്പം കഴിവു കുറഞ്ഞവർ എന്നു തോന്നിയവരെ ഒരുപാടൊന്നും ബഹുമാനിക്കാതിരിക്കുന്നതിൽ നിന്നും, ഒട്ടും തന്നെ പുറകോട്ടു വലിച്ചില്ല.

അങ്ങനെയിരിക്കെ ഒരു ശിശിര കാലം വന്നണഞ്ഞു. ഇലകളും പൂക്കളും കൊഴിയുന്ന ആ കാലത്ത് നമ്മുടെ ചന്ദൻ ഇളയിടത്തിന്‌ വീണ്ടും ഒരു കല്യാണം കഴിക്കാൻ ഒരു പുതിയ പൂതി ഉദിച്ചു. പണ്ടെങ്ങോ പഠന കാലത്ത് പ്രേമിച്ചു നടന്നിരുന്നതും കൗമാര/യൗവ്വന കാലങ്ങളിലെ ചോരത്തിളപ്പിന്റേയും ഹരങ്ങളുടെയും ലഹരികളിൽ ഉടക്കിപ്പിരിയേണ്ടി വന്നതുമായ ഒരു “മുംതാസ് മഹൽ” പ്രായമായപ്പോൾ സംഘടനാ പ്രവർത്തനത്തിനെത്തിയതാണ്‌ ചന്ദൻ ഇളയിടത്തിനെ പ്രസ്തുത “താജ് മഹൽ” സംരംഭത്തിലേക്ക് ഉത്സാഹിപ്പിച്ചത്‌. പ്രാരാബ്ധങ്ങളൊക്കെ തീർത്ത് ഒരു വാന പ്രാസ്ഥത്തിന്റെ നിറവിനു വേണ്ടിയാണ്‌ അവർ സംഘടനാ പ്രവർത്തനത്തിനു വന്നത്. പക്ഷേ അവരുടെ ആ പ്രസരിപ്പും ഉത്സാഹവും പ്രവർത്തങ്ങളിലെ ജാഗ്രതയും ശുഷ്കാന്തിയും ഒക്കെ ചന്ദൻ ഇളയിടത്തിനെ ഹഠാദാകർഷിച്ചു. അദ്ദേഹം ഒരു “വെണ്ണക്കൽ മണ്ഡപത്തിന്റെ” ഡിസൈൻ ഉണ്ടാക്കിത്തുടങ്ങി. ആദ്യ പടിയായി കുറേ വർഷങ്ങളായി പിരിഞ്ഞു കഴിയുകയായിരുന്ന ഭാര്യക്ക് “ഇനി പറ്റിയാൽ അടുത്ത ജന്മത്തിൽ കാണാം” എന്നു പറഞ്ഞ് ഡൈവോഴ്സ് നോട്ടീസയച്ചു. ഓൾറെഡി മറ്റൊരാളുടെ കൂടെ താമസം തുടങ്ങിയിരുന്ന അവർ അതിന്‌ സസന്തോഷം സമ്മതം മൂളി. ഉയർന്ന ഉദ്യോഗങ്ങൾ വഹിച്ച് സ്വദേശത്തും വിദേശത്തും ഒക്കെയായി കഴിയുന്ന  മക്കളും അച്ഛൻ മറ്റൊരാളുടെ കൂടെ പോകുന്നതിൽ വിരോധമില്ല എന്നറിയിച്ചു. ആവശ്യത്തിന്‌ സ്വത്തൊക്കെ അവർക്കു നേരത്തേ തന്നെ കിട്ടിയിട്ടുള്ളതിനാൽ അവശേഷിക്കുന്ന അച്ഛൻ താമസിക്കുന്ന വീടും പറമ്പിനും വേണ്ടി കടിപിടിയുണ്ടാക്കേണ്ടതില്ല എന്നതായിരുന്നു അവരുടെ നിലപാട്‌. ഒരുപാടു വർഷങ്ങളായി ഒറ്റയാൾ ജീവിതം തുടരുന്ന തമ്മിൽ പോലും കാണാതെ അങ്ങനെ കഴിഞ്ഞു കൂടുന്ന അച്ഛന്റെ ഇഷ്ടം പോലെ എന്തെങ്കിലും ഒക്കെ ആയിക്കോട്ടെ എന്നവരും വിചാരിച്ചു.

വാർദ്ധക്യ കാലത്ത് പട്ടിയെപ്പോലെ ചാവേണ്ടി വരും എന്ന ഡൂക്കിലി സംഘടനാ സഹപ്രവർത്തകരുടെ ഡൂക്കിലി ഡയലോഗുകൾക്ക് ഒരു മറുപിടിയും കൂടി ആവട്ടെ എന്നു വിചാരിച്ച് നമ്മുടെ കഥാനായകൻ നായികയുടെ അടുത്ത്‌ വിവാഹാഭ്യർത്ഥന നടത്താൻ ചെന്നു. അപ്പോഴാണ്‌ അദ്ദേഹം അറിയുന്നത്‌.. “ലോ ഓൺ ബിഹോൾഡ്, ദ ബെൽ റാങ്ങ് എഗൈൻ” എന്ന്‌ .. പണ്ടു ഷാരൂഖ് ഖാന്റെ ഒരു അരങ്ങേറ്റ ചിത്രമായ “ദീവാനാ”യിൽ “ദിവ്യാ ഭാരതിക്കു” സംഭവിച്ചതുപോലെ ചന്ദൻ എളയിടത്തിന്റെ ജൂനിയർ ആയി കോളേജിൽ പഠിച്ചിരുന്ന കന്ദർപ്പ മേനോനെ കാണുക എന്ന ലക്ഷ്യത്തോടെയാണത്രേ കഥാനായിക ചടുല പ്രവർത്തനങ്ങളൊക്കെ കാഴ്ച വച്ച് സംഘടനയുടെ തലപ്പത്തേക്ക് ജീവിതത്തിന്റെ സായം സന്ധ്യയിൽ കടന്നു വന്നത്‌. അതി പ്രഭാവശാലിയായ ചന്ദൻ ഇളയിടവുമായി തെറ്റിപ്പിരിഞ്ഞതിനു ശേഷം അദ്ദേഹത്തിന്റെ ചങ്ങാതിമാരുടേയും, ഫാൻസ് അസ്സോസിയേഷൻകാരുടേയും പാരവയ്പ്പിൽ ജീവിത വാഹനം ഗതികേടു കൊണ്ട് എവിടെയോ പോയി മറഞ്ഞപ്പോൾ  കന്ദർപ്പ മേനോനാണത്രേ ഒരു ദൈവദൂതനെപ്പോലെ അക്കാലത്തു വന്നു സഹായിച്ചത്. കന്ദർപ്പ മേനോൻ പിന്നീട്‌ വീട്ടുകാർ പണ്ടേ പറഞ്ഞുറപ്പിച്ച വിവാഹത്തിലേർപ്പെട്ടെങ്കിലും ആ പ്രണയം അവർ തമ്മിൽ തുടർന്നു പോയി. കഥാ നായികയുടെ ഉയർച്ചകൾക്കൊക്കെ കാരണമായ കന്ദർപ്പമേനോൻ, ചന്ദൻ ഇളയിടത്തിന്റെ സംഘടന പ്രവർത്തിക്കുന്ന നാട്ടിൽ തന്നെ മറ്റൊരു കോണിൽ ഏകാന്തവാസം നടത്തുന്നുണ്ടെന്നുവരെ കഥാനായിക പറഞ്ഞൊപ്പിച്ചു. കന്ദർപ്പ മേനൊനെ ധ്യാനിച്ചു കഴിയുന്ന കഥനായിക അദ്ദേഹമല്ലതെ, ചന്ദൻ എളയിടമല്ല, മറ്റാരുമായും ഈ ജന്മത്തിൽ ഒരു വിവാഹം സാധ്യമല്ലെന്ന്‌ തുറന്നടിച്ചങ്ങറിയിച്ചു. വേണമെങ്കിൽ അടുത്ത ജന്മത്തിൽ ചന്ദൻ ഇളയിടവുമായുള്ള വിവാഹത്തെക്കുറിച്ച് ആലോചിക്കാമെന്നുകൂടി പറഞ്ഞപ്പോൾ,  ശ്രീമാൻ ചന്ദൻ ഇളയിടത്തിന്‌ കർമ്മം, കർമ്മഫലങ്ങൾ ഇവയെക്കുറിച്ചൊക്കെ ഒരു മാതിരി സെന്നിഷ് ബോധോദയമുണ്ടായി.

 

 

 

Advertisements
This entry was posted in Uncategorized. Bookmark the permalink.

4 Responses to ഒരു മിനിക്കഥ.. All are some imaginary NGDCs ..

  1. jk says:

    NGDCs .. For a change since there are two prominent characters depicted in this story I thought I shall change some names from the usual Balram charecterisation with only one prominent figure and the rest being nameless .. https://www.facebook.com/iMightLikeItDoNotMeanIagreeWithThat/posts/291096477673398?ref=notif&notif_t=share_comment ..

  2. More NGDCs perhaps on some mutually opposing NPDs and Progression Analogies probably ..

    http://answers.yahoo.com/question/index?qid=20130905015439AA8bCLp ..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s