ഒരു കഥയിലെ കഥ (..Story in a Story..) .. All are NGDCs ..

ഒരു കഥയിലെ കഥ

ബൽരാം രണ്ടു കാര്യങ്ങൾ അവതരണത്തിനു പ്ലാൻ ചെയ്തു. ഒന്നൊരു ചെറിയ ഹാഫ് ടിക്കറ്റിനെ വലിച്ചു വലുതാക്കുക, എന്നിട്ടതിന്റെ “ഗൂഢനർമ്മങ്ങളെ” പറ്റി ആളുകളെ ഓർത്തോർത്തു ചിരിപ്പിക്കുക. മറ്റേത് ഒരുമാതിരി ഇവോൾവ്ഡ് ഇയാ“ഗോ” പരിപാടിയിൽ അല്പം “രാജർഷി” ധ്വനികളുയർത്തുക.. (വെൻ ഐ വാസ് 16..)..

അവതരണ മുഹൂർത്തം അടുത്തപ്പോഴാണ്‌ ബൽരാം അറിയുന്നത്, മറ്റൊരു നാടകത്തിലെ ഒരു പ്രധാന വഴിത്തിരിവാണ്‌ ബൽരാമിന്റെ “ഹാഫ് ടിക്കറ്റിനെ” വലിച്ചു വലുതാക്കുന്ന സീൻ.. നാടകക്കാർ ആകപ്പാടെ വല്ലാതായി.. ഗൂഢ നർമ്മം ബൽരാം ആദ്യം അവതരിപ്പിച്ചാൽ അതു നാടകക്കമ്പനിക്കാർക്ക് ക്ഷീണമാകും.. നാടകാവതരണത്തിൽ ഒരുപാടു പേർ കഷ്ടപ്പെറ്റു (മോഡേൺ മലയാളാനുകരണത്തിന്റെ മാതാവായ ശ്രീമതി സുബി സുരേഷിന്റെ വാക്കുകളിൽ പെർഹാപ്സ്..) ഹാർഡ് വർക്കൊക്കെ ചെയ്തുണ്ടാക്കിയ ഒരു തീമിന്റെ ഒരു പ്രധാന നർമ്മം ബലരാം നേരത്തേ കേറിയങ്ങു അവതരിപ്പിക്കുക എന്നു പറഞ്ഞാൽ .. ശിവ!! ശിവ!! .. ഗാട്ടു കരാറും, ഡബ്ള്യുടിഓയും, സ്റ്റാൻഡേർഡൈസേഷനും ഒക്കെക്കൂടി എഫ്.ഡി.ഐ ഇൻ റീട്ടെയ്ൽ കൊണ്ടു വരുന്നെന്നോ .. ചേളായിൽക്കാർ സാന്റാ ക്ളോസ് ഡച്ചുകാരുടെ കൂടെ ചേരേണ്ട ആ പഴയ അവസ്ഥ പോലെ ..

ഏതായാലും പണ്ട് ചേളായിൽക്കാർ ചെയ്ത പോലെ കൊച്ചിയിലേക്ക്  ഓടുന്നതിനു പകരം ബലരാം ഒരു കോംപ്രമൈസ് ഫോർമുല അവതരിപ്പിച്ചു.. ഹാഫ് ടിക്കറ്റിനെ വലിച്ചു നീട്ടുന്ന ഗൂഢമർമ്മം നാടകക്കാർ ചെയ്തോട്ടെ പക്ഷേ ബൽരാമിന്റെ രണ്ടാമത്തെ ഇവോൾവ്ഡ് ഇയാ“ഗോ” പരിപാടിയിലേക്കുള്ള പടങ്ങളെല്ലാം നാടകക്കാർ വരച്ചു തരണം .. നാടകക്കാർ മെറ്റഫോറിക്  “ഉത്തര രാമായണ” ത്തിലെ പടങ്ങളെല്ലാം വരച്ചു തരാമെന്നേറ്റ് പോസ്റ്റൽ ട്യൂഷനിൽ ക്രിക്കറ്റും മറ്റും പഠിച്ചിട്ടുള്ള ആളെ അതിനു ശട്ടം കെട്ടി ..

എന്തായാലും ബൽരാമിന്റെ “ഉത്തര രാമ ചരിതം” പരിപാടി വൻ വിജയമായി.. “എയർ മെൻ” പോലും “വെരി ഗുഡ്” എന്നു പറഞ്ഞു അവരുടെ സംഘത്തിൽ ഇതുപയോഗിക്കാൻ പറ്റിയില്ലാലോ എന്നു വിഷമിച്ചു.. പക്ഷേ നാടകക്കാരുടെ പൂർവ്വ ചരിതം “ഗൂഢ നർമ്മാ”വതരണത്തിനു ശേഷം ഹൈന്ദവ തീവ്രവാദികളുടെ പ്രതിഷേധത്തിൽ പാതിവഴിക്കുപേക്ഷിക്കേണ്ടി വന്നു.. എഗൈൻ ആൾ ആർ എൻജിഡിസീസ് .. ആന്റ് നോട്ട് ടു ബീ ടെയ്ക്കൺ സീരിയസ് ലി .. ബറ്റ് വിത്ത് എ ഫണ്ണി സ്പിരിറ്റ് പെർഹാപ്സ് ഇൻ സം ആധുനിക ഗ്ളോബിഷ് ഇംഗ്ലീഷ് ഇമിറ്റേഷൻ ..

Advertisements
This entry was posted in Uncategorized. Bookmark the permalink.

4 Responses to ഒരു കഥയിലെ കഥ (..Story in a Story..) .. All are NGDCs ..

 1. jk says:

  One may also go thru an additional read with some Chelayil History ..

  http://athmavidya.blogspot.in/2011/11/charithram-history.html

  • jk says:

   ബലരാം ചേളായിൽ ചരിത്രത്തെക്കുറിച്ചാലോചിച്ചു. പണ്ട് അമ്പലപ്പുഴ രാജാവിന്റെ ആശ്രിതന്മാരായിരുന്നു ചേളായിൽക്കാർ. രാജാവിനു നീരസം തോന്നിയപ്പോൾ ഡച്ചുകാരുടെ സഹായത്തോടെ കൊച്ചിയിൽ വന്നിറങ്ങി അന്നത്തെ കൊച്ചി രാജാവിനെ മുഖം കാണിക്കുകയും രാജാവു പതിച്ചുകൊടുത്ത സ്ഥലത്ത് പള്ളുരുത്തിയിൽ തങ്ങളുടെ താവളം ഉറപ്പിക്കുകയും ചെയ്തു എന്ന് വാമൊഴി ചരിത്രം (ഹിസ്-സ്റ്റോറി). കെടക്കാട്ടില്ലത്ത് ചേളായിൽ മഠം (മേം തേരേ ഹാത്ത് ന ആനീ എന്ന് ഒരു ഏകദേശ ഹിന്ദി മലയാള പൂർവാർദ്ധാർത്ഥം) ലോപിച്ചാണ്‌ ചേളായിൽ ആയതെന്ന് അമ്മൂമ്മക്കഥ.

   ഐതിഹ്യമാലയിൽ ഗണപതിക്കു കുറിച്ച ആദ്യ കഥ ചെമ്പകശ്ശേരി രാജാവിന്റേത്. കുമാരനെല്ലൂർ ഭഗവതി അമ്പലത്തിലെ ഊരാണ്മയുണ്ടായിരുന്ന ഉണ്ണി നമ്പൂതിരി കൊച്ചിയിൽ നിന്നു വന്ന “ഐറിഷ്” നായർ പടയാളികളുടെ സഹായത്തോടെ (വാമനമൂർത്തിയേയും ഒന്നു ധ്വനിപ്പിച്ച്) ക്ഷത്രിയ മേഖലയിൽ പ്രവേശിച്ച്, അമ്പലപ്പുഴ രാജാവായ ഐതിഹ്യ മാല കഥയുടെ ഒരു അനുബന്ധം ഈയിടെ ആലപ്പുഴ എഡിഷൻ മാതൃഭൂമി പത്രത്തിലെ ദേശപ്പഴമയിൽ വായിച്ചു. ബലരാമിന്റെ സംശയം എന്തായിരുന്നു എന്നാൽ എന്തുകൊണ്ട് അമ്പലപ്പുഴ രാജാവിന്റെ അനുയായികളിൽ പ്രമുഖരായിരുന്ന ചേളായില്ക്കാർ ഡച്ചുകാർ സജസ്റ്റു ചെയ്തപോലെ കുരുമുളകുൾപ്പടെയുള്ള സുഗന്ധവ്യഞ്ജനങ്ങൾ അളന്നു തൂക്കുന്നത്‌ കൊച്ചിയിൽ വച്ചാകണമെന്ന് ശാഠ്യം പിടിച്ച് ( എന്ത്‌ ?? ഡങ്കൽ ഡ്രാഫ്ടും ഗാട്ടു കരാറും ഒക്കെ സ്വീകരിക്കണമെന്ന്‌ ശാഠ്യം പിടിച്ചെന്നോ .. ശിവ ! ശിവ !! ..) അമ്പലപ്പുഴ രാജാവിന്റെ അപ്രീതിക്കു പാത്രമായി രാജ്യം വിട്ടോടി എന്നതായിരുന്നു. മീൻ ഭീഷണിയാവും കാരണം എന്നു വിചാരിച്ചപ്പോഴേക്കും ഇത്തവണത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ചരിത്ര ലേഖനം അളവു തൂക്കങ്ങളുടെ സ്റ്റാൻഡേർഡൈസേഷനും അതു രാജ്യം മുഴുവൻ നിലനിർത്തുവാൻ ശക്തമായ സർക്കാരും വ്യാപാര വാണിജ്യങ്ങൾ വിടർന്നു വികസിച്ചു പൂത്തുല്ലസിക്കാൻ ആവശ്യമാണെന്ന് മറ്റൊരു രീതിയിൽ ധ്വനിപ്പിച്ചു.

   ശിവരാത്രി ദിന പ്രത്യേക പ്രഭാഷണ വേളയിൽ ശ്രീ ശങ്കര ടി.വി. ചാനലിൽ സദ്ഗുരു ശ്രീ ജഗ്ഗി വാസുദേവ് മഹാരാജും, ജയിക്കുന്നവർ പോലും തോല്ക്കുന്നവരുടേകൂടെ ദൈവങ്ങളെ ആരാധിക്കുന്ന സവിശേഷതകൾ നിറഞ്ഞ നാടാണു ഭാരതം എന്നുദ്ഘോഷിചു. ബലരാം വീണ്ടും ചിന്തിച്ചു.. വെറുതെയല്ല ചരിത്രാതീത കാലം മുതൽ ഭാരതം ലോകരാഷ്ട്രങ്ങളുടെയെല്ലാം എവർ എൻചാന്റിംഗ് ഡ്രീം ഡെസ്റ്റിനേഷൻ ആയി തുടർന്നത്..

   http://athmavidya.blogspot.in/2011/11/charithram-history.html

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s