കെടക്കാട്ടില്ലത്ത് ചേളായിൽ വെള്ളയാംബണി ഭഗവതിക്കുറിച്ചൊരു വാമൊഴി ചരിത കഥ:-

 

കെടക്കാട്ടില്ലത്ത് ചേളായിൽ വെള്ളയാംബണി ഭഗവതിക്കുറിച്ചൊരു വാമൊഴി ചരിത കഥ:-

 

ഇന്ന് തൊണ്ണൂറു വയസ്സു കഴിഞ്ഞ ചേളായിൽ ലക്ഷ്മിക്കുട്ടിയമ്മയുടെ വാക്കുകൾ പ്രകാരം അമ്പലത്തിൽ വരുന്ന കാണിക്കകൾ സമർപ്പിച്ചിരുന്നത് തിരുപ്പതി ഭഗവാനാണ്‌. തിരുപ്പതി ഭഗവാനെ പ്രാർത്ഥിച്ച് കാണിക്ക സമർപ്പിച്ചാൽ ഭഗവതി കാര്യങ്ങളൊക്കെ നടത്തിക്കൊടുക്കുമെന്നാണ്‌ വിശ്വാസം.

 

തിരുപ്പതിയിൽ ഈവിധം കാര്യങ്ങളൊക്കെ നടത്തിക്കൊടുക്കുന്നത്‌ ആകാശ ദേവന്റെ മകളായ “പദ്മാവതി” ദേവിയാണെന്നൊരു കഥയുണ്ട്. “പദ്മാവതി ദേവി” പൂർവ്വജന്മത്തിൽ “മായാസീത” ആയി വന്ന് അശോകവനിയിലിരുന്ന് രാവണ വധത്തിൽ പങ്കു വഹിച്ച “യോഗിനി വേദവതി”യുടെ പുനരവതാരമാണെന്നും തിരുപ്പതിയിൽ പറയപ്പെടുന്നുണ്ട്.

 

പള്ളുരുത്തിയിലെ ചേളായിൽ വെള്ളയാംബണി ഭഗവതി ക്ഷേത്രത്തിൽ രാമകഥയെ ഓർമ്മിപ്പിക്കുമ്മാറ്‌ ഹനുമത്‌ പ്രതിഷ്ഠയും കാണുന്നുണ്ട്.

 

അമ്പലത്തിലെ ആൽ മറിഞ്ഞപ്പോൾ അതിനടിയിൽ നിധിയുണ്ടായിരുന്നു എന്നൊരു കഥയും കേട്ടിട്ടുണ്ട്.

 

ഇതെല്ലാംകൂടി കൂട്ടി വായിക്കുമ്പോൾ വളരെ വ്യക്തമായി തോന്നുന്ന ഒരു കാര്യം “വെള്ളയാംബണി ഭഗവതി” സങ്കല്പ്പത്തിന്റെ അടിസ്ഥാന ദേവത തിരുപ്പതിയിലെ “പദ്മാവതി ദേവി” ആണെന്നു തോന്നുന്നു. ഇനി തിരുപ്പതി ഭഗവാന്റെ കഥയിലേക്കു കടന്നാൽ അതു ചിലപ്പോൾ ത്രേതായുഗത്തിലേക്കും കടന്നു ചെന്നേക്കും.

 

യോഗിനിയായ വേദവതിയെ ചോരത്തിളപ്പിന്റെ നാളുകളിൽ രാവണൻ ബലാത്ക്കാരം ചെയ്യുകയും ആ വിഷമത്തിൽ പകയോടെ യോഗാഗ്നിയിൽ സ്വയം ആഹൂതി ചെയ്യുകയും ചെയ്യുന്ന വേദവതി പിന്നീട് മായാസീതയായി അഗ്നിദേവനിൽ നിന്നും ജന്മമെടുക്കുകയും “ലക്ഷ്മണ രേഖക”ളെല്ലാം പൊട്ടിച്ചെറിഞ്ഞ് പ്രതികാര നിർവ്വഹണത്തിനായി ലങ്കയിലെ അശോകവനികയിലെത്തുകയും, അശോകവനി ന്യായത്തിലൂടെ തന്നെ ഹനുമാൻ സ്വാമിയും ശ്രീരാമ ദേവനും ലങ്കയെ തകർത്തു രാവണനിഗ്രഹവും കഴിച്ചു മായാസീതയെ അഗ്നിഭഗവാനു തിരികെ സമർപ്പിച്ചു യഥാർത്ഥ സീതയെ ഭഗാവാനിൽ നിന്നും സ്വീകരിക്കുന്ന സമയം “മായാസീത”യെ ഇനിയൊരു അവതാരത്തിൽ ഭാര്യയായി സ്വീകരിക്കാമെന്നു വാക്കു കൊടുക്കുകയും ചെയ്യുന്നു.

 

തൃമൂർത്തികളെ പരീക്ഷിക്കാനായി ഇറങ്ങിത്തിരിക്കുന്ന ഭൃഗു മഹർഷി വിഷ്ണു ഭഗവാന്റെ നെഞ്ചിൽ ചവിട്ടുമ്പോൾ മഹർഷിയുടെ കാൽ തടവാനെന്ന വ്യാജേന കാലിന്നടിയിലെ കണ്ണടച്ചു കളഞ്ഞതിൽ പ്രതിഷേധിച്ചു ലക്ഷ്മീ ഭഗവതി വിഷ്ണ്ണു ഭഗവാനെ ഉപേക്ഷിച്ചു പോയപ്പോൾ “ബാലാജി” വേഷധാരിയായി ഭഗവാൻ രാമാവതാരത്തിലെ വാക്കു പാലിക്കാൻ ആകാശ ദേവന്റെ മകൾ (യാജ്ഞവാല്ക്യ ദേവന്റെ സ്പേസ് ഗോഡിന്റെ മകൾ എന്നൊരു വേദാന്തം പറച്ചിൽ വേണമെങ്കിൽ നടത്താം..) “പദ്മാവതി ദേവി”യായി അവതരിച്ച വേദവതീ ദേവിയെക്കണ്ടു വിവാഹാഭ്യർത്ഥന നടത്തുകയും അതു നടത്താനെന്ന കാരണം പറഞ്ഞ് സൂക്ഷ്മ ദൃഷ്ടിയായ കുബേരനിൽ നിന്നും പണവും ലക്ഷ്മീ ദേവിയേയും സ്വന്തമാക്കുകയും പകരം മുതലും പലിശയും എല്ലാം കൂടി “കലി” അവസാനത്തോടെ അടച്ചു തീർത്തേക്കാം എന്നു വാക്കും കൊടുത്ത്‌ “പദ്മാവതി” ദേവിയേയും കല്യാണം കഴിച്ച് ലക്ഷ്മീ ദേവിക്കൊപ്പം അടുത്തിരുത്തി, തിരുപ്പതി ഭഗവാൻ കാശു തരുന്ന ഭക്തന്മാരുടെ കാര്യങ്ങളൊക്കെ നോക്കി നടത്താൻ ശട്ടം കെട്ടി എന്നൊരു കഥാ പാഠഭേദവും പ്രചരിച്ചു കേട്ടിട്ടുണ്ട്.

 

പറഞ്ഞു വന്നത്‌ ഈ പദ്മാവതി ദേവിയാവാം ഹനുമത് സാന്നിധ്യത്തോടെ കെടക്കാട്ടില്ലത്ത്‌ ചേളായിൽ വെള്ളയാംബണി ഭഗവതി ക്ഷേത്രത്തിൽ കുടികൊള്ളുന്നത്‌.

 

ഭാഗവതപ്രകാരം ആകാശത്തിന്റെ സന്താനമായിട്ടാണ്‌ വായുവിനെ കണക്കാക്കുന്നത്‌. ശ്രീ കോവിലിൽ ദേവിയോടൊപ്പമുള്ള ഗണപതി പ്രതിഷ്ഠ, ഗുരുതി മൂർത്തികളുടെ സാന്നിധ്യം ഇവ ശ്രീ ബാലാജിയുമായുള്ള കല്യാണത്തിനു മുൻപുള്ള ദേവിയുടെ ഒരവസ്ഥയെ സൂചിപ്പിക്കുന്നതോ വിവാഹ ശേഷവും ദേവി പരിവാരങ്ങളോടൊപ്പം ഇരുന്ന്‌ മരുമക്കത്തായ സമ്പ്രദായത്തിൽ പുലർത്തുന്ന സ്വാതന്ത്ര്യ ബോധത്തെ സൂചിപ്പിക്കുന്നതോ ആവാം..

Advertisements
This entry was posted in Uncategorized. Bookmark the permalink.

3 Responses to കെടക്കാട്ടില്ലത്ത് ചേളായിൽ വെള്ളയാംബണി ഭഗവതിക്കുറിച്ചൊരു വാമൊഴി ചരിത കഥ:-

  1. jk says:

    കെടക്കാട്ടില്ലത്ത് ചേളായിൽ വെള്ളയാംബണി ഭഗവതിയെക്കുറിച്ചൊരു വാമൊഴി ചരിത കഥ:-

  2. jk says:

    More NGDCs on Ashokavani Nyayam..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s